പീരുമേട്: സര്‍ക്കാര്‍ ഭൂമി, ദേശീയപാത 183ന്‍െറ സൈഡ് എന്നിവയിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എത്തുന്ന റവന്യൂ അധികൃതര്‍ക്ക് രാഷ്ട്രീയ നേതാക്കളുടെ ഭീഷണി ഉണ്ടാകുന്നെന്ന് താലൂക്ക് സഭയില്‍ തഹസില്‍ദാരുടെ വെളിപ്പെടുത്തല്‍. ഏലപ്പാറ, കുട്ടിക്കാനം റോഡില്‍ വുഡ്ലാന്‍സിന് സമീപമുള്ള കൈയേറ്റം ഒഴിപ്പിക്കാന്‍ വികസന സമിതിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഇത് വൈകുന്നതിലെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു തഹസീല്‍ദാര്‍. മഞ്ചുമല വില്ളേജ് ഓഫിസിന് സമീപം കൈയേറ്റം ഒഴിപ്പിച്ചപ്പോള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നാല് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ദേശീയപാത 183ല്‍ മുണ്ടക്കയം 35ാം മൈല്‍ മുതല്‍ കുമളി വരെയുള്ള ദൂരത്തിലെ താല്‍ക്കാലിക കടകള്‍ ശബരിമല തീര്‍ഥാടന കാലത്തിനുശേഷം ഒഴിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഒഴിപ്പിക്കല്‍ നടന്നില്ല. താല്‍ക്കാലിക കടകള്‍ സ്ഥിരം കടകളായി മാറുകയാണ്. ടാറിങ്ങിനോട് ചേര്‍ന്ന് സ്ഥാപിച്ച കടകള്‍ കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാണ്. കുട്ടിക്കാനം ജങ്ഷനില്‍ ബസ്സ്റ്റോപ്പിന് സമീപം ദേശീയപാത അധികൃതര്‍ തറയോട് സ്ഥാപിച്ച് മോടിപിടിപ്പിച്ചതും കൈയേറി കടകള്‍ സ്ഥാപിച്ചു. റോഡിലേക്കിറങ്ങി കടകള്‍ സ്ഥാപിച്ചതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സുരക്ഷാ ഭീഷണിയിലാണ്. പട്ടുമല ജങ്ഷനില്‍ സീബ്രാലൈന്‍ കടന്ന് എത്തുന്നത് റോഡ് കൈയേറി സ്ഥാപിച്ച കടയിലാണ്. കരടിക്കുഴി-എ.വി.ടി ഒൗട്ട്ലെറ്റിന് മുന്നില്‍ സ്ഥാപിച്ച കട വാഹനഗതാഗതത്തിനും തടസ്സമാണ്. വളഞ്ചാങ്കാനം വെള്ളച്ചാട്ടത്തിന് സമീപം കൈയേറ്റക്കാര്‍ ദേശീയപാത വക്കില്‍ കക്കൂസ് നിര്‍മിച്ച് വാടകക്ക് നല്‍കുന്നു. സര്‍ക്കാര്‍ പുറമ്പോക്കില്‍ കക്കൂസ് നിര്‍മിച്ച് പണം കൊയ്യുമ്പോഴും ദേശീയപാത അധികൃതരും നടപടിയെടുക്കാന്‍ മടിക്കുകയാണ്. അനധികൃത ഗ്യാസ് പാചകവാതക ഗോഡൗണുകള്‍, മദ്യവില്‍പനശാലകള്‍ തുടങ്ങിയവയും കൈയേറ്റ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.