നെടുങ്കണ്ടം: കമ്പംമെട്ട് അതിര്‍ത്തി ചെക്പോസ്റ്റില്‍ പൊലീസ്, എക്സൈസ്, ഫോറസ്റ്റ് അധികൃതര്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ 570 ഗ്രാം കഞ്ചാവുമായി മൂന്നുപേരെ നെടുങ്കണ്ടത്തും നാലുപേരെ പീരുമേട്ടില്‍നിന്നും പിടികൂടി. മുണ്ടക്കയം സ്വദേശികളായ വണ്ടന്‍പതാല്‍ കാവുംകുന്നേല്‍ ഗിരീഷ് കുമാര്‍ (44), 31ാം മൈല്‍ പുത്തന്‍പുരക്കല്‍ ബിജു (43) എന്നിവരെ 460 ഗ്രാം കഞ്ചാവുമായി കമ്പംമെട്ട് പൊലീസും 110 ഗ്രാം കഞ്ചാവുമായി പെരുമ്പാവൂരിലെ ഹോട്ടല്‍ തൊഴിലാളി കാമാക്ഷി സ്വദേശി മാത്യുവിനെ (33) എക്സൈസ് അധികൃതരുമാണ് പിടികൂടിയത്. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് കമ്പംമെട്ടില്‍ ബസിറങ്ങി നെടുങ്കണ്ടം റൂട്ടിലേക്ക് നടക്കുന്നതിനിടയാണ് ഇയാള്‍ പിടിയിലാകുന്നത്. മറ്റ് രണ്ടുപേര്‍ തമിഴ്നാട്ടില്‍നിന്ന് കമ്പംമെട്ടില്‍ ബസിറങ്ങി അതിര്‍ത്തി ചെക്പോസ്റ്റ് കടന്ന് നടന്നു വരുന്നവഴിയാണ് പിടിയിലാകുന്നത്. ഗിരീഷ്കുമാറിന്‍െറ പക്കല്‍ പ്ളാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയിലായിരുന്നു കഞ്ചാവ്. കമ്പംമെട്ട് എസ്.ഐ സനല്‍കുമാര്‍, അഡീ. എസ്.ഐ പ്രകാശ്, എ.എസ്.ഐ ചാക്കോ, എക്സൈസ് ഇന്‍സ്പെക്ടര്‍ ജിജി ഐപ്പ് മാത്യു, പി.ഒ. അബ്ദുല്‍ ജബ്ബാര്‍, റെജി ജോര്‍ജ്, തോമസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവ് കേരളത്തിലേക്ക് കടത്ത് വ്യാപിച്ചതോടെ പരിശോധനയും ശക്തമാക്കി. പൊലീസ്, എക്സൈസ്, ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധനയാണ് ആരംഭിച്ചത്. ജനുവരി മുതല്‍ ഫെബ്രുവരി അഞ്ചുവരെ നടന്ന പരിശോധനയില്‍ കമ്പംമെട്ട് ചെക്പോസ്റ്റില്‍നിന്നുമാത്രമായി നാലു കിലോയോളം കഞ്ചാവുമായി 11 പേരെ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച അരകിലോ കഞ്ചാവുമായി എറണാകുളം തോപ്പുംപടി സ്വദേശിയും വൈക്കത്ത് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവത്തെിച്ചു നല്‍കുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരായ രണ്ടുപേരും തമിഴ്നാട്ടിലെ ഗൂഡല്ലൂരില്‍നിന്ന് 15,000 രൂപക്ക് വാങ്ങിയ കഞ്ചാവ് വൈക്കത്ത് എത്തിച്ച് ചെറുപൊതികളാക്കി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് വില്‍ക്കാന്‍ കൊണ്ടുപോയ കഞ്ചാവുമാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍നിന്ന് കഞ്ചാവുമായത്തെി അതിര്‍ത്തി ചെക്പോസ്റ്റില്‍ വാഹന പരിശോധന നടത്തിയ എ.എസ്.ഐയെയും എക്സൈസ് ഗാര്‍ഡിനെയും വാഹനം ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ച് പിടികൊടുക്കാതെ പാഞ്ഞുപോയ ആറംഗ സംഘത്തെയും പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു. പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി ബസിന്‍െറ സീറ്റിനടിയില്‍ പ്ളാസ്റ്റിക് കവറിനുള്ളില്‍ പൊതിഞ്ഞ് രണ്ട് പൊതിയിലായി അര കിലോ കഞ്ചാവ് കണ്ടത്തെുകയായിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ കഞ്ചാവ് പിടികൂടിയതിലധികവും എക്സൈസ് അധികൃതരായിരുന്നു. വാഹന പരിശോധന കര്‍ശനമാക്കിയെങ്കിലും കഞ്ചാവ് കടത്തുകാര്‍ക്ക് കുറവില്ല. വന്‍തോതില്‍ അതിര്‍ത്തി കടന്ന് കഞ്ചാവത്തെുന്നുണ്ട്. കുമളി, ബോഡിമെട്ട് ചെക്പോസ്റ്റിലും കഞ്ചാവും മറ്റ് നിരോധിത പുകയില ഉല്‍പന്നങ്ങളും വന്‍തോതില്‍ കേരളത്തിലത്തെുന്നുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.