തൊടുപുഴയില്‍ പി.ജെക്ക് മിന്നും ജയം

തൊടുപുഴ: തൊടുപുഴയില്‍ പി.ജെ. ജോസഫിന് ചരിത്ര വിജയം. എല്‍.ഡി.എഫ് സ്വതന്ത്രന്‍ റോയി വാരികാട്ടിനെക്കാള്‍ 45,587 വോട്ടിന്‍െറ ഭൂരിപക്ഷം നേടിയാണ് പി.ജെ ചരിത്രത്തില്‍ ഇടം നേടിയത്. തൊടുപുഴയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും കൂടിയാണ് പി.ജെ സ്വന്തമാക്കിയത്. ആകെ പോള്‍ ചെയ്ത 1,40,817 വോട്ടില്‍ 76,564 വോട്ട് പി.ജെ. ജോസഫിന് ലഭിച്ചപ്പോള്‍ റോയി വാരികാട്ടിന് 30,977 വോട്ടാണ് ലഭിച്ചത്. പി.ജെ. ജോസഫിന് ലഭിച്ച ഭൂരിപക്ഷത്തിന്‍െറ അടുത്തെങ്ങും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് എത്താന്‍ കഴിഞ്ഞില്ല. തൊടുപുഴയില്‍ പി.ജെക്കെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ എല്‍.ഡി.എഫിന് കഴിയാതിരുന്നതാണ് പി.ജെയുടെ ഭൂരിപക്ഷം റെക്കോഡിലേക്ക് ഉയര്‍ത്തിയതെന്ന് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശമുണ്ട്. തൊടുപുഴയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ പി.ജെ. ജോസഫ് യു.ഡി.എഫിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഏറെ ചര്‍ച്ചകള്‍ക്കൊടുവിലാണ് കേരള കോണ്‍ഗ്രസ്-ജേക്കബ് മുന്‍ ജില്ലാ പ്രസിഡന്‍റ് റോയി വാരികാട്ടിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നത്. എന്നാല്‍, ഈ തീരുമാനത്തിനെതിരെ പാര്‍ട്ടിയിലെ തന്നെ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. എന്നാല്‍, ഒടുവില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി റോയി വാരികാട്ടിന്‍െറ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുകയായിരുന്നു. മന്ത്രിയായിരിക്കെ തൊടുപുഴയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും പി.ജെക്ക് അനുകൂല ഘടകമായി. യു.ഡി.എഫിലും എല്‍.ഡി.എഫിലുമായി ഒമ്പതു തവണ മത്സരിച്ചപ്പോള്‍ ഉള്ളതിനെക്കാളും വലിയ ഭൂരിപക്ഷമാണ് ഇത്തവണ നേടിയത്. തൊടുപുഴ മണ്ഡലത്തിലെ 12 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും വ്യക്തമായ ലീഡും പി.ജെ. ജോസഫിന് നിലനിര്‍ത്താനായി. മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ട് വിവരം: അഡ്വ. റോയി വാരികാട്ട് എല്‍.ഡി.എഫ് സ്വത-30977, അഡ്വ. എസ്. പ്രവീണ്‍ ബി.ഡി.ജെ.എസ് 28845, പി.ജെ. അമ്പിളി ബി.എസ്.പി -440, നിഷ ജിമ്മി എസ്.യു.സി.ഐ -811, നജീബ് കളരിക്കല്‍ പി.ഡി.പി -710, റോയി അറയ്ക്കല്‍ എസ്.ഡി.പി.ഐ -1294, പരീത് സ്വതന്ത്രന്‍ -194, കെ.എം. വീനസ് സ്വത. -228, പി.കെ. സന്തോഷ് സ്വത. -292, നോട്ട - 1219.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.