ഓടിനടന്ന് ‘നീലി’യുടെ റെയ്ഡ്; പരിഭ്രാന്തരായി ജനം

തൊടുപുഴ: കഞ്ചാവടക്കം ലഹരിവസ്തുക്കള്‍ മണത്ത് കണ്ടത്തൊന്‍ വൈദഗ്ധ്യം നേടിയ ‘നീലി’ തൊടുപുഴയിലും എത്തി. ബസ് സ്റ്റാന്‍ഡിലും ബസുകള്‍ക്കകത്തും നീലി ഓടിനടന്ന് പരിശോധിച്ചെങ്കിലും ഒന്നും കണ്ടത്തൊനായില്ല. ഇടുക്കി പൊലീസിന്‍െറ ലഹരിവിരുദ്ധ സ്ക്വാഡിലെ പ്രത്യേകം പരിശീലനം കിട്ടിയ ‘സ്നീഫര്‍ ഡോഗ്’ വിഭാഗത്തില്‍പെട്ട നായയാണ് തിങ്കളാഴ്ച രാവിലെ ബസ് സ്റ്റാന്‍ഡും ബസുകളും അരിച്ചുപെറുക്കിയത്. ലഹരിവസ്തുക്കള്‍ എവിടെ ഒളിപ്പിച്ചാലും നീലി പിടികൂടും. തൊടുപുഴയില്‍ ആദ്യമായത്തെിയ നീലിയുടെ ‘റെയ്ഡ്’ ആദ്യം യാത്രക്കാരില്‍ പരിഭ്രമമുണ്ടാക്കി. യജമാനന്‍ ഇടുക്കി പൊലീസ് ക്യാമ്പിലെ എ.എസ്.ഐ ചാക്കോയോടൊപ്പമാണ് നീലിയുടെ പര്യടനം. തൊടുപുഴ സി.ഐ എം.ജി ശ്രീമോന്‍, എസ്.ഐ എം.പി. പൗലോസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.