റേഷന്‍കടകള്‍ വഴിയുള്ള ആനുകൂല്യം അട്ടിമറിക്കുന്നു

കട്ടപ്പന: റേഷന്‍ കടകളില്‍ സര്‍ക്കാര്‍ അനുവദിച്ച സൗജന്യ നിരക്കിലും അളവിലും ഉള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം നടത്തുന്നില്ളെന്ന് പരാതി. കരിഞ്ചന്തയില്‍ ഇവ വന്‍വിലക്ക് മറിച്ചുവില്‍ക്കുന്നതായാണ് ആക്ഷേപം. ജില്ലയിലെ ചില റേഷന്‍ കടകളെ സംബന്ധിച്ചാണ് പരാതി. റേഷന്‍ ഇന്‍സ്പെക്ടര്‍ പരിശോധനക്ക് നടത്തിയാലും ഇവര്‍ക്കെതിരെ നടപടിയെടുക്കുന്നില്ളെന്ന് ആക്ഷേപമുണ്ട്. ജില്ലയില്‍ ജൂലൈയില്‍ വിതരണം ചെയ്യുന്ന സൗജന്യ നിരക്കിലുള്ള ഭക്ഷ്യവസ്തുക്കള്‍ റേഷന്‍ കടകളില്‍ ലഭ്യമാണെന്ന് അതത് താലൂക്ക് സപൈ്ള ഓഫിസില്‍നിന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് 25 കിലോ അരി സൗജന്യ നിരക്കിലും എട്ടുകിലോ ഗോതമ്പ് രണ്ടുരൂപാ നിരക്കിലും ലഭിക്കും. എ.എ.വൈ വിഭാഗത്തിന് 35 കിലോ അരിയും അന്നപൂര്‍ണ കാര്‍ഡ് ഉടമകള്‍ക്ക് 10കിലോ അരിയും സൗജന്യ നിരക്കില്‍ ലഭിക്കും. എ.പി.എല്‍ കാര്‍ഡ് ഉടമകള്‍ക്ക് എട്ടുകിലോ അരി രണ്ടുരൂപ നിരക്കിലും എട്ടുകിലോ അരി 8.90 രൂപ നിരക്കിലും മൂന്നുകിലോ ഗോതമ്പ് 6.70രൂപ നിരക്കിലും രണ്ടുകിലോ ആട്ട 15 രൂപ നിരക്കിലും ലഭിക്കും. ബി.പി.എല്‍, എ.എ.വൈ വിഭാഗത്തിലെ ഓരോ അംഗത്തിനും 400 ഗ്രാം പഞ്ചസാര 13.50 രൂപ നിരക്കിലും ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് നാലുലിറ്റര്‍ മണ്ണെണ്ണയും വൈദ്യുതീകരിച്ച എല്ലാ വീടുകള്‍ക്കും ഒരു ലിറ്റര്‍ മണ്ണെണ്ണയും ലിറ്ററിന് 17 രൂപ നിരക്കിലും റേഷന്‍ കടകളില്‍നിന്ന് നല്‍കണം. താലൂക്ക് സപൈ്ള ഓഫിസില്‍നിന്നുള്ള നിര്‍ദേശം ഇതാണ്. എന്നാല്‍, റേഷന്‍ കടകളില്‍നിന്ന് കാര്‍ഡ് ഉടമകള്‍ക്ക് അനുവദിച്ച റേഷന്‍ സാധനങ്ങള്‍ യഥാവിധി നല്‍കാറില്ല. കാര്‍ഡ് ഉടമകളുടെ അജ്ഞത മുതലെടുത്ത് റേഷന്‍ വ്യാപാരികള്‍ കബളിപ്പിക്കുകയാണ് പതിവ്. ഇവര്‍ക്ക് നല്‍കാത്ത ധാന്യങ്ങളും സ്ഥിരമായി റേഷന്‍ വാങ്ങാത്ത ഒരുവിഭാഗം കാര്‍ഡ് ഉടമകളുടെയും റേഷന്‍ സാധനങ്ങളും കരിഞ്ചന്തയില്‍ വന്‍വിലക്ക് വിറ്റഴിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മറ്റൊരു തരത്തിലും വ്യാപാരികള്‍ കാര്‍ഡ് ഉടമകളെ കബളിപ്പിക്കുന്നുണ്ട്. കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങാന്‍ എത്തിയാല്‍ കാണിക്കുന്ന ധാന്യങ്ങളുടെ സാമ്പ്ളിലും വ്യത്യാസമുണ്ട്. ഗുണനിലവാരം കുറഞ്ഞ സാമ്പ്ള്‍ ആയിരിക്കും പലപ്പോഴും കാണിക്കുക. ഇത് കാണുന്ന ഉപഭോക്താവ് റേഷന്‍ വേണ്ടെന്നുവെക്കുകയാണ് പതിവ്. ഇങ്ങനെ മിച്ചംവരുന്ന ധാന്യങ്ങള്‍ കരിഞ്ചന്തയില്‍ സുലഭമായി വിറ്റഴിക്കുകയാണ്. പലപ്പോഴും റേഷന്‍ മൊത്തവില്‍പനക്കാരും ചില്ലറവില്‍പനക്കാരും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയാണ് സാധനങ്ങള്‍ കടത്തുന്നതെന്ന് ആരോപമുണ്ട്. റേഷന്‍ കടകളില്‍ ധാന്യങ്ങള്‍ വിറ്റഴിയാതെ മിച്ചം വരാറില്ല. കടകളില്‍ വെള്ള കുത്തരി വരുമ്പോള്‍ ചുവന്ന കുത്തരി കാണിച്ച് കിലോഗ്രാമിന് 30 രൂപക്ക് വരെ മറിച്ചുവില്‍ക്കുന്നതായി ആക്ഷേപമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്നാണ് ഉടമകളുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.