വെള്ളക്കെട്ട്: കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന

കുമളി: ശബരിമല തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കും ഭീഷണിയായ കുമളി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ കലക്ടര്‍ നേരിട്ടത്തെി പരിശോധന നടത്തി. കുമളി ടൗണ്‍, കുമളി-മൂന്നാര്‍ റോഡില്‍ ഒന്നാംമൈലിന് സമീപത്തെ കലുങ്കുകള്‍ എന്നിവയാണ് കലക്ടര്‍ ഡോ. എ. കൗശികനും സംഘവും പരിശോധിച്ചത്. മഴക്കാലത്ത് ടൗണിലും മൂന്നാര്‍ റോഡിലും ഉണ്ടാകുന്ന വെള്ളക്കെട്ട് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. കുമളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആന്‍സി ജയിംസ്, വൈസ് പ്രസിഡന്‍റ് ബിജു ദാനിയല്‍ എന്നിവരും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും കലക്ടര്‍ക്കൊപ്പം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുമളി-മൂന്നാര്‍ റോഡരികിലെ കലുങ്കിനടിയില്‍ നാട്ടുകാര്‍ തടസ്സമുണ്ടാക്കിയതാണ് ജലം ഒഴുകുന്നതിന് തടസ്സമായെന്ന് പരിശോധനയില്‍ വ്യക്തമായി. പ്രശ്നപരിഹാരത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയാണ് കലക്ടര്‍ മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.