കുടിവെള്ളമില്ലാതെ ജനം പെരുവഴിയില്‍; ജലനിധി പദ്ധതി പാതിവഴിയില്‍

മാങ്കുളം: മാങ്കുളം പഞ്ചായത്തിലെ വിരിപാറ, മുനിപാറ, പെരുമ്പന്‍കുത്ത്, വിരിഞ്ഞപാറ പ്രദേശങ്ങള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്‍െറ പിടിയിലായി. നീരുറവകള്‍ വറ്റിവരണ്ടതോടെ പുതിയ സ്രോതസ്സുകള്‍ കണ്ടത്തൊനുള്ള നെട്ടോട്ടത്തിലാണ് പ്രദേശവാസികള്‍. 14 വര്‍ഷങ്ങര്‍ക്കുമുമ്പ് പഞ്ചായത്തില്‍ നടപ്പാക്കിയ ജീവധാരാ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയാണ് പലവീടുകളിലും കാലങ്ങളായി കുടിവെള്ളമത്തെിച്ചിരുന്നത്. എന്നാല്‍, സമയബന്ധിതമായ അറ്റകുറ്റപ്പണികളുടെ അഭാവത്തില്‍ കോടികള്‍ മുടക്കിയുള്ള പദ്ധതിയും പരാജയപ്പെട്ടതോടെയാണ് ജലനിധി പദ്ധതി എത്തുന്നത്. നാലുകോടി ചെലവില്‍ നടപ്പാക്കാനുദ്ദേശിച്ച ജലനിധി പദ്ധതി 2012-13 സാമ്പത്തിക വര്‍ഷത്തിലാണ് മാങ്കുളം പഞ്ചായത്തിലത്തെുന്നത്. രണ്ടുവര്‍ഷംകൊണ്ട് പണിപൂര്‍ത്തിയാക്കുമെന്ന് പറഞ്ഞാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഏജന്‍സിയായ സോഷ്യോ ഇക്കണോമിക് യൂനിറ്റ് ഫൗണ്ടേഷന് കഴിഞ്ഞിട്ടില്ല. മാങ്കുളത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 24 പദ്ധതികളാണ് നിര്‍മിക്കേണ്ടത്. ഇതില്‍ 19 എണ്ണത്തിന്‍െറ നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണെന്നാണ് പഞ്ചായത്ത് അവകാശപ്പെടുന്നത്. എന്നാല്‍, ഒരു പദ്ധതിയില്‍നിന്നുപോലും കുടിവെള്ളം വിതരണം ചെയ്യാന്‍ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. ജനകീയ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയെന്ന പേരില്‍ പരിശീലനവും ചര്‍ച്ചകളുമായി പാതി കാലയളവ് കടന്നുപോയി. ഓഫിസ് സംവിധാനത്തിനും പദ്ധതി നിര്‍വഹണത്തിനുമായി നാലിലൊന്ന് തുകയോളം ചെലവഴിക്കപ്പെടുന്ന പദ്ധതിയുടെ നിര്‍വഹണം സംബന്ധിച്ച് വിവിധ മേഖലകളില്‍നിന്ന് പരാതി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന കാലയളവില്‍ പദ്ധതിയുടെ പല സ്രോതസ്സുകളിലും ആവശ്യത്തിന് വെള്ളമില്ലാത്തതിനാലാണ് കമീഷന്‍ പദ്ധതി വൈകിപ്പിക്കുന്നതെന്നും പുതുമഴ എത്തുന്നതോടെ പദ്ധതി പൂര്‍ത്തിയാക്കി തടിതപ്പാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ കോടിക്കണക്കിന് രൂപയുടെ കുടിവെള്ള പദ്ധതി വെട്ടിപ്പ് നടന്ന പഞ്ചായത്തില്‍ ജലനിധിയും പഴയ പദ്ധതികളുടെ പാത പിന്തുടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.