അരുവിക്കുഴി ചെക്ഡാം യാഥാര്‍ഥ്യമാക്കും –മന്ത്രി പി.ജെ. ജോസഫ്

തൊടുപുഴ: അരുവിക്കുഴി ചെക്ഡാം യാഥാര്‍ഥ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും തേക്കടി ചക്കുപള്ളം ശുദ്ധജല വിതരണ പദ്ധതിയുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും ജലവിഭവ മന്ത്രി പി.ജെ. ജോസഫ്. ചക്കുപള്ളം ഗ്രാമപഞ്ചായത്തില്‍ ലോകബാങ്കിന്‍െറ സാമ്പത്തിക സഹായത്തോടെ കേരള സര്‍ക്കാറും ഗ്രാമപഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കിയ ശുദ്ധജല വിതരണ ശുചിത്വ പദ്ധതിയായ ജലനിധി പദ്ധതികളുടെയും പണി പൂര്‍ത്തിയാക്കിയ അണക്കര ആനവിലാസം റോഡിന്‍െറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 20 പദ്ധതികളില്‍ ജലാശയവും മോട്ടോറും പൈപ്പുകളും സ്ഥാപിച്ച് വീടുകളില്‍ വെള്ളമത്തെിക്കുന്നതിനുള്ള സംവിധാനം നിലവില്‍ വന്നു. പൈപ്പിലൂടെ വെള്ളമത്തെിക്കാന്‍ കഴിയാത്ത 302 വീടുകളില്‍ മഴവെള്ള സംഭരണിയിലൂടെയും, 350 വീടുകളില്‍ റീചാര്‍ജിങ് സംവിധാനത്തിലൂടെയും വെള്ളമത്തെിക്കുന്നു. ഇവയിലൂടെ ആറായിരം ആളുകളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞെന്നത് അഭിമാനാര്‍ഹമാണ്. ദീര്‍ഘവീക്ഷണത്തോടെയുള്ള പഞ്ചായത്തിന്‍െറ പ്രവര്‍ത്തനമാണ് നേട്ടത്തിന് കാരണം. കൂടാതെ ആരോഗ്യ കേരള പുരസ്കാരം സംസ്ഥാനത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ കഴിഞ്ഞതിനും ഡിജിറ്റല്‍ ഗ്രാമം പദ്ധതിയിലൂടെ കേരളത്തിന് മാതൃകയാകാന്‍ കഴിഞ്ഞതിനും പ്രസിഡന്‍റിനെയും ഭരണസമിതിയെയും മന്ത്രി അഭിനന്ദിച്ചു. പ്രസിഡന്‍റ് ആന്‍റണി കുഴിക്കാട്ട് അധ്യക്ഷത വഹിച്ചു. ജലനിധി ജില്ലാ ആര്‍.പി.എം.യു ഡയറക്ടര്‍ ഡോ. സാബു വര്‍ഗീസ് പദ്ധതി അവതരണം നടത്തി. ഡയറക്ടര്‍ വൊസാര്‍ഡ് ഫാ. ജോസ് ആന്‍റണി സി.എം.ഐ, വൈസ് പ്രസിഡന്‍റ് സോണിയാ സുനീഷ്, ചെയര്‍മാന്‍മാരായ എന്‍. ആണ്ടവര്‍, അന്നമ്മ സ്കറിയ, ബ്ളോക് മെംബര്‍ ഷൈനി ജോസഫ്, മെംബര്‍മാരായ ശോഭാ ശശിധരന്‍, വക്കച്ചന്‍ ലൂക്ക, കുസുമം സതീഷ്, ഷീബാ ജേക്കബ്, ജോസഫ് പുതുമന, ഷീബാ ജേക്കബ്, ഏലിയാമ്മ യോഹന്നാന്‍, ജോണ്‍ ഉലഹന്നാന്‍ വിജയമ്മ കൃഷ്ണന്‍കുട്ടി, മറിയാമ്മ ചെറിയാന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ സന്ധ്യ ബിനോ, രാഷ്ട്രീയ നേതാക്കളായ ആന്‍റണി ആലംഞ്ചേരി, രാരിച്ചന്‍ നീറണാകുന്നേല്‍, മനോജ് മണ്ണില്‍, മാത്യൂസ് പിണ്ടിക്കാന, പഞ്ചായത്ത് സെക്രട്ടറി പി.എ. നൗഷാദ്, പ്രോജക്ട് കമീഷന്‍ കിരണ്‍ മാത്യു, ടീം ലീഡര്‍ രതീഷ് ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.