തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ മദ്യത്തിന്‍െറ ഒഴുക്ക് തടയാന്‍ എക്സൈസ് സ്ട്രൈക്കിങ് ഫോഴ്സ് രംഗത്ത്. വ്യാജ മദ്യമടക്കം ഒഴുകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍െറ അടിസ്ഥാനത്തില്‍ ജില്ലയില്‍ രണ്ടിടത്ത് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന്‍െറ തലേന്നു മുതല്‍ രണ്ടുദിവസത്തേക്ക് മദ്യഷാപ്പുകള്‍ അടഞ്ഞുകിടക്കും. വോട്ടെണ്ണല്‍ നടക്കുന്ന ഏഴിനും മദ്യഷാപ്പുകള്‍ തുറക്കില്ല. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് വ്യാജമദ്യത്തിന്‍െറ ഒഴുക്ക് തടയാനാണ് എക്സൈസ് വകുപ്പിന്‍െറ ഇടപെടല്‍. തിങ്കളാഴ്ച മുതല്‍ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനധികൃത മദ്യവില്‍പനയും വ്യാജവാറ്റും തടയുന്നതിനായി എല്ലാ സര്‍ക്ക്ള്‍ ഓഫിസുകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. തൊടുപുഴയില്‍ ജില്ലാ തലത്തിലുള്ള കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ്, റവന്യൂ, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി രൂപവത്കരിച്ചിട്ടുള്ള പ്രത്യേക സംഘത്തിനാണ് അതിര്‍ത്തികളിലെ പരിശോധന നടത്താനുള്ള ചുമതല. കൂടാതെ രാത്രി പരിശോധനകളും വാഹന പരിശോധനകളും ശക്തമാക്കുമെന്നും എക്സൈസ് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ നിരോധം മുന്നില്‍ കണ്ട് തമിഴ്നാട്ടില്‍നിന്ന് സ്പിരിറ്റ് എത്താനിടയുണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് കമ്പംമെട്ട്, ബോഡിമെട്ട്, കുമളി ചെക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മദ്യക്ഷാമം മുന്‍ നിര്‍ത്തി വന്‍ തോതില്‍ മദ്യം ശേഖരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇത് തടയുന്നതിനായി ഒഴിഞ്ഞ കെട്ടിടങ്ങള്‍ ആളൊഴിഞ്ഞ വീടുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും പരിശോധന നടക്കും. വ്യാജമദ്യം സംഭരിക്കുന്ന ഇടങ്ങളെ പറ്റിയോ അനധികൃത മദ്യവില്‍പന, വ്യാജവാറ്റ് എന്നിവയെ സംബന്ധിച്ചോ വിവരം ലഭിക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.