രാജാക്കാട്: തമിഴ്നാട്ടിലും അതിര്‍ത്തി പ്രദേശങ്ങളിലും പെയ്യുന്ന മഴ മൂലം കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ ബോഡിമെട്ട് ചുരംപാതയില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും തുടരുന്നു. തമിഴ്നാട്ടിലെ പുലിക്കുത്ത് വരെയുള്ള ഭാഗങ്ങളില്‍ പാറക്കൂട്ടവും മണ്ണും തിട്ടയും ഇടിഞ്ഞു വീണുകൊണ്ടിരിക്കുന്നതിനാല്‍ വെള്ളിയാഴ്ച നിരവധി തവണ ഗതാഗതം തടസ്സപ്പെട്ടു. യാത്രക്കാര്‍ മണിക്കൂറുകളോളം മുന്തലിലും സമീപത്തും കുടുങ്ങിക്കിടന്നു. അതിര്‍ത്തി ഗ്രാമമായ ശാന്തന്‍പാറ പഞ്ചായത്ത് മുതല്‍ തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍വരെയുള്ള പ്രദേശങ്ങളില്‍ ഇടവിട്ട് അതിശക്തമായ മഴയാണ് പെയ്യുന്നത്. തമിഴ്നാട് ദേശീയ പാത അധികൃതരും പൊതുമരാമത്ത് വകുപ്പും സംയുക്തമായി വ്യാഴാഴ്ച മുതല്‍ രാപകലില്ലാതെ തടസ്സം നീക്കുന്നുണ്ടെങ്കിലും പൂര്‍ണമായി നീക്കം ചെയ്യാനാകുന്നില്ല. കേരളത്തില്‍ തോണ്ടിമല മുതല്‍ ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റ്് വരെയുള്ളിടങ്ങളില്‍ പലയിടത്തും മരങ്ങളും മണ്ണും പാറയും റോഡിലേക്ക് വീണുകിടപ്പുണ്ടെങ്കിലും നീക്കം ചെയ്യുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.