തൊടുപുഴ: യു.ഡി.എഫിന് ഭൂരിപക്ഷമുള്ള ഇടുക്കി ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ കൊച്ചുത്രേസ്യാ പൗലോസ് പ്രസിഡന്‍റാകും. വ്യാഴാഴ്ച നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൊച്ചുത്രേസ്യയെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ ജോണ്‍ മാത്യു(തമ്പി മാനുങ്കല്‍) വൈസ് പ്രസിഡന്‍റാകും. എട്ട് ബ്ളോക് പഞ്ചായത്തുകളില്‍ തൊടുപുഴയിലും കട്ടപ്പനയിലും എല്‍.ഡി.എഫിനാണ് ഭൂരിപക്ഷം. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള മറ്റ് ആറ് ബ്ളോക് പഞ്ചായത്തുകളിലും പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പ്രതിനിധികള്‍ മത്സരിക്കും. ഭൂരിപക്ഷമില്ലാത്ത കട്ടപ്പനയില്‍ കോണ്‍ഗ്രസും തൊടുപുഴയില്‍ കേരള കോണ്‍ഗ്രസും മത്സരിക്കും. ജില്ലയില്‍ 52 ഗ്രാമപഞ്ചായത്തുകളില്‍ 26 എണ്ണത്തിലാണ് യു.ഡി.എഫിന് മുന്‍തൂക്കമുള്ളത്. ഇതില്‍ കുമാരമംഗലത്ത് പ്രസിഡന്‍റ് സ്ഥാനം മുസ്ലിം ലീഗിനാണ്. ഇവിടെ ലീഗിലെ നിസാര്‍ പഴേരി പ്രസിഡന്‍റാകും. കേരള കോണ്‍ഗ്രസിന് കരിങ്കുന്നം, പുറപ്പുഴ, കരിമണ്ണൂര്‍, അറക്കുളം, വാഴത്തോപ്പ് എന്നീ പഞ്ചായത്തുകളാണ് നീക്കിവെച്ചിരിക്കുന്നത്. ഇരു മുന്നണിക്കും തുല്യ അംഗങ്ങളുള്ള മുട്ടം പഞ്ചായത്തില്‍ സ്വതന്ത്ര അംഗം കുട്ടിമ്മ മൈക്കിളിനെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് യു.ഡി.എഫ്.പിന്തുണക്കും. ബാക്കി മുഴുവന്‍ പഞ്ചായത്തുകളിലും കോണ്‍ഗ്രസ് പ്രതിനിധികള്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.