സ്കൂളിനുനേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യണം

ചെറുതോണി: കുളമാവ് ഗവ. ഹൈസ്കൂളിന് നേരെ ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് പി.ടി.എ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ഏഴിന് രാത്രിയാണ് സ്കൂളിന് നേരെ ആക്രമണമുണ്ടായത്. ഹെഡ്മാസ്റ്റര്‍ തിങ്കളാഴ്ച രാവിലെ സ്കൂളില്‍ എത്തിയപ്പോഴാണ് സംഭവമറിയുന്നത്. സ്കൂളിന്‍െറ ഏഴ് ജനാലച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്ത അക്രമികള്‍ മൂന്ന് വാതിലും തകര്‍ത്തു. ഒട്ടേറെ നാശനഷ്ടങ്ങള്‍ വരുത്തി. സ്കൂളിനകത്ത് ചിതറിക്കിടന്ന കല്ലുകളും ചില്ലുകളും നീക്കം ചെയ്ത ശേഷമാണ് കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അകത്തുകടക്കാന്‍ കഴിഞ്ഞത്. ഇരുന്നൂറോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുളമാവ് പൊലീസ് സ്ഥലത്തത്തെി കേസെടുത്തു അന്വേഷണമാരംഭിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. സംശയമുള്ള ഏതാനുംപേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പ്രയോജനമുണ്ടായില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രക്ഷാകര്‍ത്താക്കളും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.