കുമളി: സാങ്കേതികവിദ്യകളും വികസനവും അനുദിനം വര്‍ധിക്കുന്ന വര്‍ത്തമാനകാലത്ത് മനുഷ്യര്‍ക്ക് പരസ്പരം ക്ഷമിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിന്‍െറ തെളിവുകളാണ് വനിതാ കമീഷന്‍ അദാലത്തിലത്തെുന്ന മിക്ക പരാതികളുമെന്ന് കമീഷന്‍ അംഗം ഡോ. ജെ. പ്രമീളാദേവി. അല്‍പം ക്ഷമയോടെ പ്രശ്നങ്ങളെ സമീപിച്ചാല്‍ എളുപ്പം തീര്‍ക്കാന്‍ സാധിക്കുന്ന വിഷയങ്ങള്‍ മാത്രമേയുള്ളൂ. പെരുവന്താനം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച മെഗാ അദാലത്തില്‍ ലഭിച്ച 55 പരാതികളില്‍ 31 എണ്ണത്തിന് തീര്‍പ്പുകല്‍പിച്ചു. ഒമ്പതെണ്ണം പൊലീസ് റിപ്പോര്‍ട്ടിനായി അയച്ചു. രണ്ടു പരാതികളിന്മേലുള്ള കൗണ്‍സലിങ് നടപടി പുരോഗമിക്കുകയാണ്. എട്ടെണ്ണം അടുത്ത അദാലത്തിലേക്കായി മാറ്റി. വിദ്യാര്‍ഥികളെ ബോധവത്കരിക്കുന്ന പദ്ധതിയായ കലാലയ ജ്യോതിപോലുള്ള പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍െറ ഭാഗമായി ഡിസംബര്‍ ആദ്യവാരം മുതല്‍ പഞ്ചായത്തുകള്‍, റെസിഡന്‍റ്സ് അസോസിയേഷനുകള്‍, സാമുദായിക സംഘടനകള്‍, മറ്റ് സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പ്രമീളാദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.