പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട രണ്ടാമനും പിടിയില്‍

തൊടുപുഴ: പൊലീസ് കസ്റ്റഡിയില്‍നിന്ന് ഓടി രക്ഷപ്പെട്ടയാളെ തൃശൂരില്‍നിന്ന് പിടികൂടി. ലോറി ഇടിച്ച് വഴി യാത്രക്കാരന് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ രക്ഷപ്പെട്ട കുമാരമംഗലം കളപ്പുരക്കല്‍ വീട്ടില്‍ റിസ്വാനെയാണ് (22) കരിമണ്ണൂര്‍ പൊലീസും തൊടുപുഴ ഡിവൈ.എസ്.പിയുടെ ഷാഡോ പൊലീസ് സംഘവും ചേര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പിടികൂടിയത്. കഴിഞ്ഞദിവസം തൊടുപുഴക്ക് സമീപം ചെലവില്‍ ലോറി തട്ടി ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ലോറി തടഞ്ഞുനിര്‍ത്തി അഖില്‍, റിസ്വാന്‍ എന്നിവരെ തടഞ്ഞുവെച്ചു. പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. തുടര്‍ന്ന് കരിമണ്ണൂര്‍ സ്റ്റേഷനിലത്തെിച്ചപ്പോഴാണ് ഇവര്‍ക്കെതിരെ തൊടുപുഴ, കാളിയാര്‍ സ്റ്റേഷനുകളില്‍ കേസുകള്‍ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് ഇവരെ വിലങ്ങണിയിച്ച് നിര്‍ത്തുകയായിരുന്നു. ഇതിനിടെ പാറാവുകാരനോട് മൂത്രമൊഴിക്കണമെന്ന് അഖില്‍ പറഞ്ഞു. കൈവിലങ്ങഴിക്കുന്നതിനിടെ പാറാവുകാരനെ തള്ളിമാറ്റി അഖില്‍ കടന്നുകളയുകയായിരുന്നു. ഉച്ചയോടെ വണ്ടമറ്റത്തുനിന്ന് അഖിലിനെ പിടികൂടിയെങ്കിലും റിസ്വാന്‍ രക്ഷപ്പെട്ടിരുന്നു. തൃശൂരില്‍നിന്ന് റിസ്വാനെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.