മാങ്കുളം: പഞ്ചായത്തില്‍ നടന്നുവന്നിരുന്ന റീസര്‍വേ നടപടി മുന്നറിയിപ്പില്ലാതെ നിര്‍ത്തിവെച്ചു. മാങ്കുളം പഞ്ചായത്തില്‍ 1978ല്‍ ഹൈകോടതിയുടെ നിര്‍ദേശപ്രകാരം പഴയ മാങ്കുളം എസ്റ്റേറ്റിന്‍െറ ഭാഗമായ 956 ഏക്കര്‍ സ്ഥലത്തെ റീസര്‍വേ നടപടികളാണ് മുടങ്ങിയത്. മുമ്പ് ഈ പ്രദേശത്ത് സര്‍വേ നിലച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഹൈകോടതിയെ സമീപിച്ചാണ് റീസര്‍വേക്ക് ഉത്തരവ് നേടിയത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍വേ ചെയ്തവരുള്‍പ്പെടെയുള്ള കര്‍ഷകരില്‍നിന്ന് 50,000 രൂപ വരെ സര്‍വേ ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്നതായി ആരോപണമുയര്‍ന്നിരുന്നു. ആരോപണം വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍വേ നടപടി തന്നെ നിര്‍ത്തിവെച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. മാങ്കുളം സിറ്റിയോട് ചേര്‍ന്ന ഭാഗത്ത് സര്‍വേ 76/3 എ യില്‍പെട്ട സ്ഥലത്തിന്‍െറ ഭൂരിഭാഗവും റീസര്‍വേ നടത്തിക്കഴിഞ്ഞു. എന്നാല്‍, മാങ്കുളം ജലവൈദ്യുതി പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയില്‍പ്പെട്ട 76/3 ബിയില്‍ ഉള്‍പ്പെട്ട 28 ഏക്കര്‍ സ്ഥലം റീസര്‍വേയില്‍ നമ്പര്‍ മാറ്റി രേഖപ്പെടുത്തി നല്‍കിയതായും ഇത് ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍വേ നിര്‍ത്തിവെച്ചതെന്നും ആരോപണമുണ്ട്. റീ സര്‍വേ നടപടി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഭൂമി ആധാരം ചെയ്ത് കൈമാറുന്നതിനോ കരം ഒടുക്കി ഭൂമി പണയപ്പെടുത്തുന്നതിനോ കര്‍ഷകര്‍ക്ക് കഴിയുന്നില്ല. ദേവികുളത്ത് സര്‍വേ സൂപ്രണ്ട് ഓഫിസ് നിലവിലുണ്ടെങ്കിലും മാങ്കുളം വില്ളേജിലെ റീസര്‍വേ നടപടി ദേവികുളം താലൂക്ക് ഓഫിസ് നേരിട്ടാണ് നടത്തുന്നതെന്നും തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ബന്ധമില്ളെന്നുമാണ് ദേവികുളം സര്‍വേ സൂപ്രണ്ട് അറിയിച്ചത്. കോടതി ഇടപെടലിലൂടെ മാത്രമേ റവന്യൂ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്ന സ്ഥിതി ഉണ്ടായിട്ടും ബന്ധപ്പെട്ട ഭരണപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയം കൈക്കൊള്ളുന്നത് കര്‍ഷകരെ കൊള്ളയടിക്കുന്നതിന് കൂട്ടുനില്‍ക്കലാണെന്നാണ് നാട്ടുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.