പീരുമേട്: കോടതിയില്‍ ഹാജരാക്കി സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഓടി രക്ഷപ്പെട്ട ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പൊന്നകകോളനിയില്‍ സഹോദരങ്ങളായ രണ്ട് കുട്ടികളെ വീടിനകത്ത് കത്തിച്ച് കൊന്ന വണ്ടിപ്പെരിയാര്‍ അരണക്കല്‍ മാരിമുത്തു (29) ആണ് പിടിയിലായത്. പീരുമേട് കോടതിയില്‍ ഹാജരാക്കി സബ് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴാണ് ജയിലിന് മുന്നില്‍വെച്ച് വിലങ്ങുമായി രക്ഷപ്പെട്ടത്. കച്ചേരിക്കുന്ന് റോഡിലൂടെ ഓടി സമീപത്തെ വനം വകുപ്പിന്‍െറ യൂക്കാലി പ്ളാന്‍േറഷനില്‍ ഒളിച്ചു. സ്റ്റേഷനില്‍നിന്ന് 30 ഓളം പൊലീസുകാര്‍ എത്തി വനത്തില്‍ നടത്തിയ തിരച്ചിലില്‍ കുറ്റിക്കാട്ടില്‍ പതുങ്ങിക്കിടന്ന പ്രതിയെ പിടികൂടുകയായിരുന്നു. 2012 ല്‍ വള്ളക്കടവില്‍ ശിവ (13), ഭഗവതി എന്നീ സഹോദരങ്ങളെ ഉറങ്ങിക്കിടക്കുമ്പോള്‍ പെട്രോള്‍, മണ്ണെണ്ണ എന്നിവ ഒഴിച്ച് കത്തിച്ച് കൊല്ലുകയായിരുന്നു. മാതാവുമായി അവിഹിത ബന്ധം ഉണ്ടായിരുന്നത് കുട്ടികള്‍ എതിര്‍ത്തതിനെ തുടര്‍ന്ന് അവരെ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത്. സംഭവശേഷം വള്ളക്കടവിലെ വനത്തിലും തമിഴ്നാട്ടിലും ഒളിവില്‍ കഴിയുന്നതിനിടെ 2014ലാണ് കട്ടപ്പനയില്‍നിന്ന് പിടിയിലായത്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കത്തെിയ പൊലീസാണ് അന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ സഹായിച്ചതിന് മറ്റൊരാളും അറസ്റ്റിലായിരുന്നു. പ്രതിയെ പീരുമേട് കോടതിയില്‍ വെള്ളിയാഴ്ച ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.