നാടെങ്ങും ചതയദിനം ആഘോഷിച്ചു

തൊടുപുഴ: ഗുരുജയന്തിയോടനുബന്ധിച്ച് ജില്ലയിലെമ്പാടും ഘോഷയാത്രയും ആഘോഷങ്ങളും നടന്നു. എസ്.എന്‍.ഡി.പി പുറപ്പുഴ, വഴിത്തല, കുണിഞ്ഞി ശാഖകള്‍ സംയുക്തമായി നടത്തിയ ജയന്തി ദിനാഘോഷം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം: ഗുരുജയന്തിയോടനുബന്ധിച്ച് പച്ചടി ശ്രീധരന്‍ സ്മാരക എസ്.എന്‍.ഡി.പി യൂനിയനിലെ 16 ശാഖകളിലും രാവിലെ പീതപതാക ഉയര്‍ത്തി. തുടര്‍ന്ന് ഗുരു ജയന്തി ആഘോഷിച്ചു. വിവിധ ശാഖകളില്‍ ഗുരുപൂജ, പുഷ്പാഞ്ജലി, ഗുരുകൃതികളുടെ പാരായണം, പ്രസാദമൂട്ട്, അന്നദാനം, ഘോഷയാത്ര, ദൈവദശക നൃത്താവിഷ്കാരം തുടങ്ങിയവ നടന്നു. വിവിധ മേഖലകളിലെ ഘോഷയാത്രകള്‍ നെടുങ്കണ്ടം ശ്രീഉമാമഹേശ്വര ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്ന് സംയുക്തമായി ടൗണില്‍ വിപുലമായ ഘോഷയാത്ര നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ നവീകരിച്ച ശാഖാ ഓഫിസിന്‍െറ ഉദ്ഘാടനം നടന്നു. ശാഖകളിലെ മികച്ച വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു. നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള പഠനസഹായ വിതരണവും നടന്നു. വിവിധ ശാഖകളില്‍ യൂനിയന്‍ കണ്‍വീനര്‍ സജി പറമ്പത്ത് കെ.എന്‍. തങ്കപ്പന്‍, സുധാകരന്‍, സനീഷ്, മിനി മധു, എ.വി. മണിക്കുട്ടന്‍, കെ.ബി. സുരേഷ്, ഷീബ ദിലീപ്, വി.എസ്. സജിമോന്‍ എന്നിവര്‍ ചതയദിന സന്ദേശം നല്‍കി. രാജകുമാരി: രാജകുമാരി നോര്‍ത് 4116ാം നമ്പര്‍ ശാഖായോഗത്തിന്‍െറയും വനിതാസംഘം യൂത്ത്മൂവ്മെന്‍റ് വിവിധ കുടുംബ യൂനിറ്റുകളുടെയും ആഭിമുഖ്യത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടന്നു. ശാഖാ സെക്രട്ടറി രാജേഷ്, പ്രസിഡന്‍റ് സി.എന്‍. സുരേഷ്, കെ.എസ്. സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.എന്‍.ഡി.പി യോഗം രാജകുമാരി സൗത് 1479 നമ്പര്‍ ശാഖയുടെ നേതൃത്വത്തിലും ഘോഷയാത്ര നടന്നു. പ്രസിഡന്‍റ് എ.വി. ശിവന്‍, സെക്രട്ടറി ഇ.എന്‍. സുകുമാരന്‍ യൂനിയന്‍ വൈസ് പ്രസിഡന്‍റ് രഞ്ജിത് കാവളായില്‍, കെ.എസ്. ലതീഷ്കുമാര്‍, ജി. അജയന്‍, അഡ്വ. കെ.എസ്. സുരേന്ദ്രന്‍, പി.ടി. ഗിരീഷ് സുമ നകുലന്‍, വിജയകുമാരി ഷാജി, പി.ആര്‍. ശശി പങ്കെടുത്തു. മുട്ടുകാട് 1766 നമ്പര്‍ ശാഖായോഗം നേതൃത്വത്തില്‍ ചതയദിന ഘോഷയാത്ര നടന്നു. ശാഖാ യോഗം പ്രസിഡന്‍റ് കെ.കെ. അനില്‍കുമാര്‍, സെക്രട്ടറി വി.കെ സാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. രാജാക്കാട് 1209ാം നമ്പര്‍ ശാഖായോഗം നേതൃത്വത്തില്‍ ഘോഷയാത്ര നടന്നു. രാജാക്കാട് ടൗണ്‍ ചുറ്റി ഗുരുക്ഷേത്ര സന്നിധിയില്‍ ഘോഷയാത്ര സമാപിച്ചു. ശാഖാ യോഗം പ്രസിഡന്‍റ് കെ.ആര്‍. നാരായണന്‍, സെക്രട്ടറി വി.എസ്. ബിജു, ഐബി പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അന്നദാനം നടന്നു. ശാന്തന്‍പാറ 1805 നമ്പര്‍ ശാഖാ യോഗം നേതൃത്വത്തില്‍ വര്‍ണാഭമായ ഘോഷയാത്ര നടന്നു. ജി. അജയകുമാര്‍, യൂനിയന്‍ വൈസ്പ്രസിഡന്‍റ് രഞ്ജിത് കാവളായില്‍, കെ.ആര്‍. ദിലീപ്, വിഎസ്. സജിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വണ്ടിപ്പെരിയാര്‍: ചതയദിനാഘോഷത്തിന്‍െറ ഭാഗമായി എസ്.എന്‍.ഡി.പിയുടെ വിവിധ ശാഖകളുടെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ ടൗണില്‍ റാലി നടന്നു. പെരിയാര്‍, വാളാര്‍ഡി, 62ാം മൈല്‍, വള്ളക്കടവ്, അയ്യപ്പന്‍ കോവില്‍, കറുപ്പുപാലം, മ്ളാമല, ടൗണ്‍ തുടങ്ങിയ ശാഖകളില്‍നിന്ന് നിരവധി പേര്‍ റാലിയില്‍ അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ കക്കികവലയില്‍നിന്ന് ആരംഭിച്ച റാലി ബസ്സ്റ്റാന്‍ഡ് ചുറ്റി പശുമല ജങ്ഷനിലെ ഗുരുമന്ദിരത്തില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്.എന്‍.ഡി.പി പീരുമേട് യൂനിയന്‍ പ്രസിഡന്‍റ് ഗോപി വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. അജയന്‍ കെ. തങ്കപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. പി.വി. നാരായണന്‍, പി.ഡി. മോഹനന്‍, കെ.കെ. തങ്കച്ചന്‍, സി.ഡി. സുകുമാരന്‍, സരോജിനി ജയചന്ദ്രന്‍, വിജയന്‍, ശശി തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. കട്ടപ്പന: എസ്.എന്‍.ഡി.പി യോഗത്തിന്‍െറ സംഘശക്തി വിളിച്ചോതി ഹൈറേഞ്ചില്‍ ചതയദിനാഘോഷം നടന്നു. വിവിധ ശാഖകള്‍ കേന്ദ്രീകരിച്ച് നടന്ന ചതയദിനാഘോഷ പരിപാടികളുടെ മുഖ്യആകര്‍ഷണം പീതവര്‍ണത്തില്‍ ചാലിച്ച സാംസ്കാരിക റാലിയായിരുന്നു. ചെണ്ടമേളം, കരകാട്ടം, അമ്മന്‍കൊടം, പഞ്ചാരിമേളം തുടങ്ങിയ നിശ്ചലദൃശ്യങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രക്ക് പീതാംബര ധാരികളായ ആയിരങ്ങള്‍ പൊലിമയേകി. ഉപ്പുതറയില്‍നടന്ന ചതയദിനാഘോഷം മലനാട് എസ്.എന്‍.ഡി.പി യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ശാഖ നേതൃത്വത്തില്‍ നടന്ന സംയുക്ത ചതയദിനാഘോഷം യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. ഇരട്ടയാറില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ യൂനിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു. ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാറിലും കൂട്ടാറ്റിലും നടന്ന ചതയദിനാഘോഷ പരിപാടികള്‍ യൂനിയന്‍ പ്രസിഡന്‍റ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു. കട്ടപ്പനയില്‍ നടന്ന സാംസ്കാരിക റാലിയും പൊതുസമ്മേളനവും ബിജുമാധവന്‍ ഉദ്ഘാടനം ചെയ്തു. വിനോദ് ഉത്തമന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.