ജില്ലയില്‍ ഭിക്ഷാടന മാഫിയ സജീവം

അടിമാലി: ജില്ലയില്‍ ഭിക്ഷാടന മാഫിയ വീണ്ടും സജീവമായി. ഓണാവധി ദിവസങ്ങള്‍ മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇതരസംസ്ഥാനക്കാരും മറ്റ് ജില്ലകളില്‍നിന്നുള്ളവരുമായ നിരവധി സംഘങ്ങളാണ് ഭിക്ഷതേടി ജില്ലയിലെ ഓരോ മുക്കും മൂലയും കയറിയിറങ്ങുന്നത്. രോഗം, വിവാഹം, കെടുതി, നേര്‍ച്ച തുടങ്ങി വിവിധ പേരുകളിലാണ് ഇതരസംസ്ഥാനക്കാര്‍ ജില്ലയിലെ പ്രധാന പട്ടണങ്ങളും ഗ്രാമീണ മേഖലകളിലും സാന്നിധ്യമാകുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഭിക്ഷക്കാരെ കേരളത്തിലത്തെിച്ച് വിശേഷാവസരങ്ങളില്‍ അവരെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഘമാണ് ഇതിനുപിന്നില്‍. കുട്ടികളെ ഉപയോഗിച്ച് യാചന ഉള്‍പ്പെടെയുള്ള ബാലവേല കര്‍ശന നിരോധത്തിലാണെങ്കിലും പലയിടങ്ങളിലും കുട്ടികള്‍ യാചകരായി എത്തുന്നു. ഒരുകൂട്ടര്‍ കൈക്കുഞ്ഞുങ്ങളുമായിട്ടാണ് എത്തുന്നത്. വികലാംഗരെയും മറ്റും കൂടുതലായി തമിഴ്നാട്ടില്‍ നിന്ന് വാഹനങ്ങളിലാണ് എത്തിക്കുന്നത്. വികലാംഗരല്ളെങ്കിലും ഭിക്ഷാടനത്തിന് തയാറുള്ളവരെ യാചകരുടെ വേഷം കെട്ടിച്ച് മാഫിയ രംഗത്തിറക്കുന്നുണ്ട്. നല്ല പ്രതിഫലം മോഹിച്ച് സ്വമനസ്സാലെ വരുന്നവരും മാഫിയ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുവരുന്നവരും സംഘത്തില്‍പ്പെടുന്നു. ഭിക്ഷാടനത്തിനായി പല രീതികളും മാഫിയ പയറ്റുന്നുണ്ട്. അംഗവൈകല്യവും അന്ധതയും ജീവിത ദുരിതവുമൊക്കെ അഭിനയിക്കുന്നവരാണ് ഒരു കൂട്ടരെങ്കില്‍ ശരീരഭാഗങ്ങളില്‍ പൊള്ളലേല്‍പിച്ചും മറ്റുമാണ് കുട്ടികളെ രംഗത്തിറക്കുന്നത്. വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും മറ്റും ഭവനരഹിതരായവര്‍ എന്ന വ്യാജേന അച്ചടിച്ച കാര്‍ഡുകളുമായി ബസുകളിലും ഓഫിസുകളിലും സംഭാവനക്കത്തെുന്ന സ്ത്രീകളും മാഫിയയുടെ നിയന്ത്രണത്തില്‍പ്പെടുന്നവരാണ്. ഓര്‍ഫനേജുകളുടെയും വൃദ്ധ സദനങ്ങളുടെയും പേരില്‍ പിരിവുനടത്തുന്നവരും കുറവല്ല. ദിവസക്കൂലിക്കും ആഴ്ചക്കൂലിക്കും മാസശമ്പളത്തിനും ഒക്കെയാണ് പലരും പണിയെടുക്കുന്നത്. ഇങ്ങനെ കരാറിലേര്‍പ്പെട്ടാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് പലരും കേരളത്തിലേക്ക് വരുന്നതും ഇവരെ കൊണ്ടുവരുന്നതും. ഇങ്ങനെ എത്തുന്ന സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും എണ്ണം പറഞ്ഞ ക്രിമിനലുകളുമുണ്ട്. തമിഴ്നാട്ടില്‍നിന്ന് ഈ തട്ടിപ്പിനായി യാചകരെ കൊണ്ടുപോകുന്നത് തടയാന്‍ അവിടത്തെ സര്‍ക്കാര്‍ ചില നടപടിസ്വീകരിക്കുന്നുണ്ടെങ്കിലും അധികൃതരുടെ കണ്ണുവെട്ടിച്ചാണ് മാഫിയ ഇവരെ വാഹനങ്ങളിലത്തെിക്കുന്നത്. ഇവിടെ ഇതിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും ഫലപ്രദമായ നടപടി കൈക്കൊള്ളുന്നില്ല. ജില്ലയില്‍ അലഞ്ഞുതിരിയുന്നവരെയും റോഡരികിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവരെയും കണ്ടത്തെി പുനരധിവാസ കേന്ദ്രങ്ങളിലേക്കത്തെിക്കാന്‍ പൊലീസ് ശ്രമിക്കാറുണ്ടെങ്കിലും ഭിക്ഷാടന സംഘങ്ങളില്‍പ്പെട്ടിട്ടുള്ളവര്‍ പൊലീസിന്‍െറ കൈയില്‍പ്പെടാറില്ല. പിടിയിലായാല്‍തന്നെ പുനരധിവാസ കേന്ദ്രങ്ങളില്‍ കഴിയാന്‍ അവര്‍ തയാറാകാറുമില്ല. സംഘംചേര്‍ന്ന് എവിടെയെങ്കിലും തമ്പടിക്കുകയും പുലര്‍ച്ചെ മുതല്‍ നിര്‍ദേശിക്കപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുകയുമാണ് ഇവര്‍ ചെയ്യുന്നത്. പൊലീസിന്‍െറ കൈയില്‍പ്പെടാതെ രക്ഷപ്പെടാനുള്ള വൈദഗ്ധ്യവും അവര്‍ നേടിയിട്ടുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.