നെടുങ്കണ്ടം: ഏലത്തോട്ടങ്ങളിലെ അമിത കീടനാശിനി പ്രയോഗത്തിനെതിരെ നൂതന പദ്ധതികളുമായി സ്പൈസസ് ബോര്‍ഡ് രംഗത്ത്. അമിത വിഷപ്രയോഗം മൂലം വിദേശ രാജ്യങ്ങള്‍ ഏലക്കയോട് അതൃപ്തി കാട്ടിത്തുടങ്ങിയതോടെയാണ് സ്പൈസസ് ബോര്‍ഡ് കീടനാശിനി പ്രയോഗത്തിന്‍െറ ദൂഷ്യവശങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ രംഗത്തത്തെിയിരിക്കുന്നത്. ശാസ്ത്രീയമല്ലാതെയുള്ള വള പ്രയോഗമാണ് ഇടുക്കി ജില്ലയിലെ ഏലം കൃഷി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്ത് നിരോധിച്ച പല കീടനാശിനികളും ഏലത്തോട്ടങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നുണ്ട്. തമിഴ്നാട്ടില്‍ ഇവ ധാരാളമായി ലഭിക്കുന്നതാണ് ഇതിന് കാരണം. വളം വില്‍പന ശാലയിലെ ജീവനക്കാരുടെ നിര്‍ദേശമനുസരിച്ചാണ് മിക്ക തോട്ടം ഉടമകളും മരുന്ന് പ്രയോഗിക്കുന്നത്. വിവിധ കീടനാശിനികള്‍ മിശ്രിതമായി തളിക്കുന്നതും പതിവാണ്. എന്നാല്‍, മിശ്രിതം തളിക്കുന്നത് മൂലം ഏലച്ചെടിക്ക് ഒരു ഗുണവുമില്ല. കീടനാശിനി പ്രയോഗം ആവശ്യത്തിനു മാത്രമായി നിജപ്പെടുത്താനാണ് ബോര്‍ഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടമായി അഞ്ചു പേരടങ്ങുന്ന വിദഗ്ധര്‍ കര്‍ഷകരെ നേരില്‍ കണ്ട് ദൂഷ്യഫലങ്ങള്‍ വിവരിക്കുകയും ബോധവത്കരണ ക്ളാസുകളും സെമിനാറുകളും സംഘടിപ്പിക്കും. ഹൈറേഞ്ചിലെ പ്രധാന ഏലം ഉല്‍പാദക കേന്ദ്രങ്ങളില്‍ അഞ്ചു പേരടങ്ങുന്ന ഏഴു ഗ്രൂപ്പുകള്‍ നേരിട്ടത്തെി ബോധവത്കരണം നടത്തുകയാണ്. ഇതിന്‍െറ ഒന്നാംഘട്ട സന്ദര്‍ശനം പൂര്‍ത്തിയാക്കി. രണ്ടാം ഘട്ട സന്ദര്‍ശനത്തിന്‍െറ ഭാഗമായി സെപ്റ്റംബര്‍ ആദ്യവാരം സംഘം വിവിധ മേഖലകളിലത്തെി ബോധവത്കരണം നടത്തും. കര്‍ഷകരെ സമീപിക്കുന്ന സ്പൈസസ് ബോര്‍ഡ് അംഗങ്ങള്‍ അമിതമായ വിഷപ്രയോഗം മൂലം ഉണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ വിവരിക്കും. ഒപ്പം ഏലം കൃഷിക്കുണ്ടാകുന്ന വിവിധ രോഗങ്ങളും ഫലപ്രദമായ പ്രതിവിധികളും നിര്‍ദേശിക്കും. വേരുപുഴു, നിമവിര, തണ്ടുതുരപ്പന്‍, ഇലപ്പേന്‍ തുടങ്ങിയ രോഗങ്ങള്‍ക്ക് ദൂഷ്യഫലങ്ങളില്ലാതെ ഫലപ്രദമായി പ്രയോഗിക്കാവുന്ന മരുന്നുകളെ പരിചയപ്പെടുത്തും. ഏലത്തിന് ഓരോ മാസവും ചെയ്യേണ്ട ജോലികളും പ്രയോഗിക്കേണ്ട മരുന്നുകളും കര്‍ഷകര്‍ക്ക് വിവരിച്ചുനല്‍കും. ബോധവത്കരണത്തോടൊപ്പം സാമ്പ്ളുകള്‍ ശേഖരിക്കുകയും കര്‍ഷകരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായും. കര്‍ഷകരുടെ അഭിപ്രായങ്ങള്‍ വിശദമായി പഠിച്ചും എടുക്കുന്ന സാമ്പ്ളുകള്‍ വിദഗ്ധമായി പരിശോധിച്ചും മാത്രമേ രണ്ടാം ഘട്ടം നടപ്പാക്കു. ബോര്‍ഡ് നിര്‍ദേശിക്കുന്ന രീതിയില്‍ വളപ്രയോഗങ്ങള്‍ നടത്തുന്നത് കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ മൈലാടുംപാറയില്‍ പരീക്ഷണ തോട്ടവും സംരക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.