കട്ടപ്പന: ഏലക്ക വില കീഴോട്ട്; കര്‍ഷകര്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. വില കിലോക്ക് 900ല്‍നിന്ന് 550ല്‍ എത്തിയതോടെ ഏലം കര്‍ഷകരുടെ കൃഷിയും ജീവിതവും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്്. ഇതിന്‍െറ പ്രത്യാഘാതം ഏലം മേഖലയില്‍ ദൃശ്യമായി തുടങ്ങി. അഞ്ചു വര്‍ഷത്തിനിടെ ഏലത്തിന് ഇത്രയും വില കുറയുന്നത് ഇതാദ്യമാണ്. ഏലം കര്‍ഷകരുടെയും തൊഴിലാളികളുടെയും ഓണാഘോഷങ്ങള്‍ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുകയാണ്. ഏലക്ക വിളവെടുത്ത് മാര്‍ക്കറ്റില്‍ വിറ്റഴിക്കുമ്പോള്‍ കിട്ടുന്നവില കൃഷിച്ചെലവിനുപോലും മതിയാകാത്ത സാഹചര്യമാണ്. വിളവെടുപ്പ്, കീടനാശിനി പ്രയോഗം തുടങ്ങിയവക്ക് പണംകടം വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് കിലോക്ക് 750 മുതല്‍ 800 രൂപവരെ ഏലത്തിന് വിലയുണ്ടായിരുന്നു. വിലക്കുറവിനെ തുടര്‍ന്ന് ഈവര്‍ഷം ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് അഡ്വാന്‍സ് രൂപ നല്‍കാന്‍ പോലും പലകര്‍ഷകരും കഴിയാത്ത സ്ഥിതിയായിരുന്നു. അതുകൊണ്ട് തന്നെ ഓണാഘോഷത്തിന്‍െറ പൊലിമ കുറച്ച് ചെറിയ തോതില്‍ ഓണാഘോഷം നടത്താനാണ് ഭൂരിപക്ഷം ഏലം കര്‍ഷകരും തയാറായത്. തമിഴ്നാട്ടില്‍നിന്ന് ഏലത്തിന്‍െറ പണിക്കായി എത്തുന്ന തൊഴിലാളികള്‍ക്കും ഈവര്‍ഷം ഓണം സന്തോഷം നല്‍കിയില്ല. മുന്‍ വര്‍ഷങ്ങളില്‍ ഓണക്കോടിയും അഡ്വാന്‍സും ഓണസദ്യയുമൊക്കെ പല ഏലത്തോട്ടങ്ങളിലും പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു. ഈവര്‍ഷം ഇവര്‍ക്കും കാര്യമായ പ്രയോജനം ഓണാഘോഷം നല്‍കിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.