തൊടുപുഴ: മയക്കുമരുന്ന് വേട്ടകള്‍ നിര്‍ബാധം തുടരുമ്പോഴും പൊലീസിനെയും എക്സൈസിനെയും കബളിപ്പിച്ച് മയക്കുമരുന്നു മാഫിയ ഇടുക്കി ജില്ലയില്‍ സജീവം. കഞ്ചാവുള്‍പ്പെടെ ലഹരിമരുന്ന് ഉപയോഗത്തില്‍ ഇടുക്കി ജില്ലയാണ് മുന്നില്‍. കഞ്ചാവില്‍ തുടങ്ങി ഹാഷിഷും ബ്രൗണ്‍ഷുഗറും ഹെറോയിനും ഉള്‍പ്പെടെ മുന്തിയ ഇനം മയക്കുമരുന്നുകള്‍ വരെ സുലഭമായി ജില്ലയില്‍ വിറ്റഴിയുന്നുണ്ടെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ജില്ലയില്‍ നടത്തിയ വിവിധ പരിശോധനകളില്‍ കിലോ കണക്കിന് കഞ്ചാവാണ് പിടിച്ചെടുത്തത്. ഒന്നരവര്‍ഷത്തിനിടെ രണ്ടായിരത്തോളം കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബ്രൗണ്‍ഷുഗറിന്‍െറയും പിടിച്ചെടുത്ത മറ്റു നിരോധിത മയക്കുമരുന്നുകളുടെയും വില കോടികള്‍വരും. വില്‍പന നടത്തുന്ന താഴെക്കിടയിലുള്ള കണ്ണികളില്‍ മാത്രം കേസ് അവസാനിപ്പിക്കുന്നതാണ് മാഫിയകള്‍ക്ക് തണലാകുന്നത്. മയക്കു മരുന്ന് കേസുകളില്‍ പിടിയിലാകുന്നവരില്‍ ഏറെയും യുവാക്കളാണ് എന്നതും ശ്രദ്ധേയം. 18നും 30നും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും പിടിയിലായവര്‍. സ്കൂള്‍ വിദ്യാര്‍ഥികളെയും മയക്കു മരുന്നുമായി പിടികൂടാറുണ്ടെങ്കിലും രക്ഷിതാക്കളെ വിളിച്ചു വരുത്തി പറഞ്ഞയക്കുകയാണ് പതിവ്. ഇതു മറയാക്കി വിദ്യാര്‍ഥികളെ ഉപയോഗിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്ന സംഘങ്ങളും കുറവല്ല. പെട്ടിക്കടകളില്‍ തുടങ്ങി മൊബൈല്‍ ഷോപ്പുകളെ വരെ മറയാക്കിയാണ് മയക്കുമരുന്ന് വില്‍പന നടക്കുന്നത്. കഞ്ചാവിനുപുറമെ ഹാഷിഷും കൊക്കെയ്നും പോലുള്ള മാരക ലഹരിവസ്തുക്കളുടെ വില്‍പന നഗരത്തില്‍ സജീവമായത് അടുത്തകാലത്താണ്. ചെറുകിട കച്ചവടക്കാരില്‍നിന്ന് വന്‍കിട ഹോട്ടലുകളിലേക്കും വില്‍പനയും ഉപയോഗവും മാറിയിട്ടുണ്ട്. ഇവിടങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് കച്ചവടം. ലഹരിവസ്തുക്കള്‍ ജില്ലയില്‍ എത്തിക്കുന്നതിനും ഇതരസംസ്ഥാനക്കാര്‍ക്ക് വലിയൊരുപങ്കുണ്ട്. അടുത്തിടെ പൊലീസിന്‍െറ പിടിയിലായവരില്‍ ഏറെയും ഇതര സംസ്ഥാനക്കാരായിരുന്നു. വലിയ കെട്ടുകളായി എത്തുന്ന കഞ്ചാവ് ചെറിയ പൊതികളാക്കിയാണ് വില്‍പന നടത്തുന്നത്. ചെറിയ ഒരു പൊതിക്ക് 200 മുതല്‍ 500 രൂപ വരെ ഈടാക്കുന്നുണ്ട്. മദ്യത്തിന്‍െറ ലഭ്യത കുറഞ്ഞതും ഇത്തരം മാഫിയകളുടെ വ്യാപനത്തിന് കാരണമാണ്. ന്യൂ ജനറേഷന്‍ യുവാക്കളാണ് മാഫിയകളുടെ പ്രധാന ലക്ഷ്യം. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളെ വലയിലാക്കി ലഹരി ഉപയോഗിപ്പിക്കുകയാണ് ഇവരുടെ പരിപാടി. ചെറുകിട മയക്കുമരുന്ന് വില്‍പനക്കാരെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിവുണ്ടെങ്കിലും പൊലീസിന് വിവരം കൈമാറുന്നതിനുള്ള ഭയവും ഇവര്‍ക്ക് തണലാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.