അച്ചടക്കത്തോടെ തുറന്നു

ബംഗളൂരുവിലും സംസ്ഥാനത്തെ മറ്റിടങ്ങളിലും ആളുകൾ കൂടുതലായി എത്തുന്നത് കണക്കിലെടുത്ത് ചില ക്ഷേത്രങ്ങളും പള്ളികളും തുറക്കില്ലെന്ന് നേരേത്ത അറിയിച്ചിരുന്നു. ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ബെളഗാവി സൗന്ദട്ടി യെല്ലമ്മ ക്ഷേത്രം, മംഗളൂരു ദുർഗാപരമേശ്വരി ക്ഷേത്രം, ഉഡുപ്പി, മടിക്കേരി ജില്ലകളിലെ മസ്ജിദുകൾ എന്നിവ തുറന്നില്ല. ബംഗളൂരുവിൽ മലയാളികൾ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തിന് കീഴിലെ യശ്വന്ത്പുര അൽ മസ്ജിദുൽ ബദരിയ്യ, ഹിറ ഫൗണ്ടേഷന് കീഴിലെ കോൾസ്പാർക്ക് മസ്ജിദുറഹ്മ, ശിവാജി നഗറിലെ സലഫി മസ്ജിദ് എന്നിവ തുറന്നു. മലബാർ മുസ്ലിം അസോസിയേഷൻ, സുന്നി മാനേജ്മൻെറ് അസോസിയേഷൻ എന്നിവക്ക് കീഴിലെ പള്ളികൾ തുറക്കുന്നത് നീട്ടി. മസ്ജിദുകളിൽ നിസ്കാര പായ സ്വന്തം െകാണ്ടുവരാനാണ് നിർദേശം. പള്ളികളിൽ ഒാരോ പ്രാർഥനക്കുശേഷവും ശുചീകരണം നടത്തി. പ്രാർഥനയുടെ 10 മിനിറ്റുമുമ്പ് മാത്രമായിരുന്നു പ്രവേശനം. പ്രാർഥനക്കുശേഷം വിശ്വാസികൾക്ക് ബോധവത്കരണവും നടത്തി. ജൂൺ 13 വരെ ചർച്ചുകൾ തുറക്കേണ്ടെന്നാണ് ബംഗളൂരു രൂപതയുടെ തീരുമാനം. അതേസമയം, ശിവാജി നഗർ സൻെറ് മേരീസ് ചർച്ച് ശുചീകരണത്തിനായി തുറന്നതോടെ വിശ്വാസികൾ പ്രാർഥനക്കെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.