5000 കടന്ന് കോവിഡ്: പുതുതായി 378 പേർക്ക് രോഗം

280 പേർ ആശുപത്രി വിട്ടു,രണ്ടു പേർ കൂടി മരിച്ചു ബംഗളൂരു: സംസ്ഥാനത്ത് പുതുതായി 378 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 5,000 കടന്നു. ശനിയാഴ്ച വരെ സംസ്ഥാനത്ത് 5,213 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച മാത്രം 280 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 1,968 പേരാണ് ഇതുവരെ രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവിൽ 3,184 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 378 പേരിൽ 333 ഇതര സംസ്ഥാനങ്ങളിൽനിന്നും എട്ടുപേർ വിദേശത്തുനിന്നും എത്തിയവരാണ്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് 1,150 പേരുടെ പരിശോധന ഫലമാണ് പോസിറ്റിവായത്. ജൂൺ മൂന്നിന് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,063 ആയിരുന്നെങ്കിൽ ശനിയാഴ്ചയോടെ അത് 5,000 കടക്കുകയായിരുന്നു. ഇതര സംസ്ഥാനത്തുനിന്നെത്തി പോസിറ്റിവായ 333 പേരിൽ 329 പേരും മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. മേയ് 31 മുതൽ ജൂൺ ആറുവരെയുള്ള ചുരുങ്ങിയ കാലയളവിലാണ് സംസ്ഥാനത്ത് 2,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച ഉഡുപ്പി (121), യാദ്ഗിർ (103), കലബുറഗി (69) എന്നീ ജില്ലകളിലാണ് കൂടുതൽ പോസിറ്റിവ് കേസുകൾ. ബംഗളൂരു അർബനിൽ 18 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർക്ക് എവിടെനിന്നാണ് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. ഉഡുപ്പിയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗം സ്ഥിരീകരിച്ചത്. 889 പേർക്കാണ് ഉഡുപ്പിയിൽ ഇതുവരെ രോഗം ബാധിച്ചത്. കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി സംസ്ഥാനത്ത് മരിച്ചു. ബിദറിൽ ചികിത്സയിലായിരുന്ന 55കാരിയും വിജയപുരയിൽ 82കാരിയുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. മേയ് 27 ന് മരിച്ച 82 കാരിയുടെ പരിശോധന ഫലം കഴിഞ്ഞദിവസമാണ് പോസിറ്റിവായത്. രണ്ടു പേർ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 59 ആയി ഉയർന്നു. ഉഡുപ്പിയിൽ രോഗികളുടെ എണ്ണം ഉയരുന്നത് ചികിത്സ സൗകര്യമൊരുക്കുന്നതിലും വെല്ലുവിളിയായി മാറുന്നുണ്ട്. മാനസിക പിരിമുറുക്കം മാറാൻ നൃത്തച്ചുവടുമായി ഡോക്ടർമാർ ബംഗളൂരു: കോവിഡ് രോഗികളെ പരിചരിക്കുന്നതിനിടെയുള്ള മാനസിക സമ്മർദവും ടെൻഷനും ഒഴിവാക്കാൻ ആശുപത്രി വാർഡിൽ നൃത്തം ചെയ്ത് ഡോക്ടർമാർ. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാരാണ് കോവിഡ് സുരക്ഷ ഉപകരണങ്ങള്‍ ധരിച്ച് ഹിന്ദിപാട്ടിനൊത്ത് ചുവടുകള്‍ വെച്ചത്. ഡോക്ടര്‍മാര്‍ അവരുടെ ഷിഫ്റ്റ് കഴിഞ്ഞ ശേഷമാണ് നൃത്തം ചെയ്തത്. ഡോക്ടർമാർ നൃത്തം ചെയ്യുന്നതിൻെറ വിഡിയോ വൈറലാകുകയായിരുന്നു. കോവിഡ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ സ്ഥിരമായി ജോലി ചെയ്തുവരികയായിരുന്നുവെന്നും അതിനാല്‍ മാനസിക സംഘർഷം ഒഴിവാക്കാൻ പലകാര്യങ്ങളും ചെയ്യാറുണ്ടെന്നും അത്തരത്തിലാണ് നൃത്തം ചെയ്തതെന്നും ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം അവസാനം വിക്ടോറിയ ആശുപത്രിയിൽ ഈദ് ആഘോഷവും നടത്തിയിരുന്നു. Bengaluru-COVID-19-hospital-dance_1200വിക്ടോറിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി കഴിഞ്ഞതിനു ശേഷം നൃത്തം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.