ബംഗളൂരുവിൽ മാത്രം 33 പേർക്ക് കോവിഡ്

-ശനിയാഴ്ച രോഗം സ്ഥിരീകരിച്ച 141പേരിൽ 83പേർ മഹാരാഷ്ട്രയിൽനിന്ന് എത്തിയവർ -ഒരാൾ കൂടി മരിച്ചു ബംഗളൂരു: ദിവസങ്ങളുടെ ഇടവേളക്കുശേഷം ബംഗളൂരു അർബൻ ജില്ലയിലും ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ എണ്ണം ഒറ്റയടിക്ക് ഉ‍യർന്നു. നാലാംഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ നടപ്പാക്കി ദിവസങ്ങൾ പിന്നിടുമ്പോൾ ശനിയാഴ്ച മാത്രം ബംഗളൂരുവിൽ 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 11 പേർ നേരത്തേ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരും ഒരാൾ കണ്ടെയ്ൻമൻെറ് േസാണിലുള്ളയാളുമാണ്. ബാക്കിയുള്ള 21 പേർക്ക്് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്താനായിട്ടില്ല. ബംഗളൂരുവിൽ കൂടുതൽ പേരിലേക്ക് രോഗ വ്യാപനമുണ്ടാകുമോ എന്ന ആശങ്കയാണ് ഇതോടെ ഉയരുന്നത്. ഇതുകൂടാതെ ബംഗളൂരുവിൽനിന്ന് ശിവമൊഗ്ഗയിലെത്തിയ മൂന്നുപേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച ആകെ 141 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സ്ഥിരീകരിച്ചവരുടെ എണ്ണം 3000 ത്തോട് അടുത്തു. ഇതുവരെ 2,922 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 141 പേരിൽ 83പേർ മഹാരാഷ്ട്രയിൽനിന്ന് എത്തിയവരാണ്. അതിനിടെ, ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ബീദർ ജില്ലയിൽ ചികിത്സയിലായിരുന്ന 47കാരിയാണ് മരിച്ചത്. എട്ടുവർഷമായി തളർന്ന് കിടപ്പിലായിരുന്ന ഇവർ മേയ് 28നാണ് മരിച്ചത്. തുടർന്ന് കഴിഞ്ഞദിവസമാണ് പരിശോധന ഫലം േപാസിറ്റിവായത്. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 49 ആയി ഉയർന്നു. ബംഗളൂരു അർബൻ (33), കലബുറഗി (2), യാദ്ഗിർ (18), ഉഡുപ്പി (13), ഹാസൻ (13), ദാവൻഗരെ (4), ബെളഗാവി (1), ബീദർ (10), ദക്ഷിണ കന്നട (14), വിജയപുര (11), മൈസൂരു (2), ഉത്തര കന്നട (2), ധാർവാഡ് (2), ശിവമൊഗ്ഗ (6), ചിത്രദുർഗ (1), തുമകൂരു (1), കോലാർ (3), ബംഗളൂരു റൂറൽ (1), ഹാവേരി (4) എന്നിങ്ങനെയാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള എണ്ണം. 103 പേരാണ് ശനിയാഴ്ച മാത്രം രോഗ മുക്തി നേടി ആശുപത്രി വിട്ടത്. ഇത്രയധികം പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതും ആദ്യമാണ്. നിലവിൽ 1874 പേരാണ് ചികിത്സയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.