സോഷ്യൽ മീഡിയ പ്രണയം: കാമുകൻ പോക്സോ കേസിൽ അറസ്റ്റിൽ

അഞ്ചൽ: ഇൻൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കടന്ന് പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മടത്തറ കൊല്ലായിൽ മലപ്പുറംകോളനിയിൽ തോട്ടുംകര തെറ്റിക്കുന്നിൽ വീട്ടിൽ രഞ്ജിത് (22) നെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് സംഭവം. സോഷ്യൽമീഡിയ വഴി പെൺകുട്ടിയെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ചെയ്ത രഞ്ജിത് കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിലെത്തി അതിക്രമിച്ച് കടന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവത്രേ. സംഭവമറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ തന്നെയാണ് യുവാവിനെ പിടികൂടി അഞ്ചൽ പൊലീസിൽ ഏൽപ്പിച്ചത്. തുടർന്ന് പുനലൂർ കോടതിയിൽ ഹാജരാക്കപ്പെട്ട പ്രതിയെ റിമാൻറ് ചെയ്തു.

Tags:    
News Summary - Social media love relationship: Boyfriend arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.