കെ.എൻ.ഇ ട്രസ്​റ്റ്; തീയതി നീട്ടി

ബംഗളൂരു: ലോക്ഡൗണിനെ തുടർന്ന് ഒാഫിസ് അവധി ആയിരുന്നതിനാല്‍ കെ.എന്‍.ഇ ട്രസ്റ്റില്‍ അംഗമാകാനുള്ള അവസാന തീയതി മേയ് 15 വരെ നീട്ടിയതായി കെ.എന്‍.ഇ ട്രസ്റ്റ് സെക്രട്ടറി സി. ഗോപിനാഥന്‍ അറിയിച്ചു. കന്നടിഗർക്ക് സംരക്ഷണം നൽകും ബംഗളൂരു: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശ രാജ്യങ്ങളിൽനിന്നും മടങ്ങി എത്തുന്ന കന്നടിഗർക്ക് എല്ലാ സംരക്ഷണവും ഒരുക്കുമെന്ന് ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു. വിദേശത്തുനിന്നും നൂറുകണക്കിന് കന്നടിഗരും അവരുടെ ബന്ധുക്കളും ഫോണിലൂടെയും ഇ-മെയിലിലൂടെയും സംസ്ഥാന സർക്കാറിനെ ബന്ധപ്പെട്ട് മടങ്ങിവരാനുള്ള സന്നദ്ധത അറിയിച്ചു. പ്രവാസികൾക്കായി മുഖ്യമന്ത്രിയുടെ ഒാഫിസിൽ തയാറാക്കിയ പ്രത്യേക ഹെൽപ് ലൈനിലേക്കും നിരവധി ഫോൺകാളുകൾ ലഭിക്കുന്നുണ്ട്. അടിയന്തരമായി 10,500 പേരെയാണ് വിദേശത്തുനിന്നും എത്തിക്കുന്നത്. മേയ് 11ഒാടെ ഇവരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരികെ എത്തുന്നവരുടെ കുട്ടികള്‍ക്ക് സ്‌കൂളുകളിലും കോളജുകളിലും പ്രവേശനം നല്‍കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വീടു നിര്‍മാണത്തിനും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുമുള്ള അവസരവും സര്‍ക്കാര്‍ ഒരുക്കുമെന്ന് മന്ത്രി സി.ടി. രവി പറഞ്ഞു. സ്കൂളുകൾ ജൂൺ ഒന്നിന് തുറന്നേക്കും ബംഗളൂരു: കേന്ദ്ര സർക്കാർ മേയ് 17നുശേഷം ലോക്ഡൗൺ നീട്ടിയില്ലെങ്കിൽ ഒന്നാം ക്ലാസ് മുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ അധ്യയനം ജൂൺ ഒന്നിന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ കമീഷണർ കെ.ജി. ജഗദീശ പറഞ്ഞു. ലോക്ഡൗൺ നീട്ടുകയാണെങ്കിൽ ജൂൺ ഒന്നിന് സ്കൂൾ തുറക്കില്ല. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ തയാറാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്ന് പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പുവരുത്തുകയാണ് പ്രധാനം. ഒന്ന് മുതൽ നാലുവരെ ക്ലാസുകൾ രാവിലെയും അഞ്ചു മുതൽ ഏഴുവരെയുള്ള ക്ലാസുകൾ ഉച്ചക്കുശേഷവും നടത്താനാണ് ആരോഗ്യവകുപ്പ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉറപ്പാക്കേണ്ടതിനാൽ കൂടുതൽ ക്ലാസ് മുറികൾ ആവശ്യമാണെന്നും അതിനാലാണ് രണ്ടു ബാച്ചുകളിലായി അധ്യയനവർഷം ആരംഭിക്കുകയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നീട്ടിവെച്ച എസ്.എസ്.എൽ.സി പരീക്ഷ ജൂൺ ആദ്യവാരം നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്. എസ്.എസ്.എൽ.സി പരീക്ഷകൾക്കുശേഷമായിരിക്കും എട്ടുമുതലുള്ള ഹൈസ്കൂൾ ക്ലാസുകൾ ആരംഭിക്കുക. ഒന്ന് മുതൽ ഏഴുവരെയുള്ള ക്ലാസുകൾ ആരംഭിക്കുന്നതിെനക്കുറിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്. ഒരേസമയം ഹൈസ്കൂൾ ക്ലാസുകളും എസ്.എസ്.എൽ.സി പരീക്ഷയും നടത്തുന്നത് പ്രായോഗികമല്ലെന്ന് ജഗദീശ പറഞ്ഞു. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിച്ച ശേഷം സ്‌കൂളുകളുമായി ആശയവിനിമയം നടത്തും. ചില സ്‌കൂളുകള്‍ക്ക് വലിയ കെട്ടിടങ്ങള്‍ ഇല്ലായിരിക്കാം. ഇവിടെ എങ്ങനെ ക്ലാസുകള്‍ നടത്താന്‍ കഴിയും എന്നതിനെ കുറിച്ച് പ്രത്യേകം പരിശോധിക്കും. വാഹന സൗകര്യം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കലബുറഗിയിൽ പൊലീസുകാരന് കോവിഡ് ബംഗളൂരു: കലബുറഗിയിൽ കർണാടക സ്റ്റേറ്റ് റിസർവ് പൊലീസിൽ (കെ.എസ്.ആർ.പി) ഉൾപ്പെട്ട കോൺസ്റ്റബിളിന് േകാവിഡ് 19 സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ കെട്ടിടത്തിലായിരുന്നു ഇയാൾ വാടകക്ക് കഴിഞ്ഞിരുന്നത്. താമസിക്കുന്ന സ്ഥലത്തെ പൊതു ടോയ്ലറ്റിൽനിന്നായിരിക്കാം രോഗം പടർന്നതെന്നാണ് നിഗമനം. രണ്ടു കുടുംബങ്ങളും ഒരു ബാത്ത് റൂമാണ് ഉപേയാഗിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ താമസിക്കുന്ന കെട്ടിടത്തിൻെറ ഉടമക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതേത്തുടർന്ന് വാടകക്ക് താമസിക്കുന്നവർ ഉൾപ്പെടെ 24ലധികം പേരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. കലബുറഗിയിലെ ഗാസിപുര സ്വദേശിയായ 52കാരനായ കെ.എസ്.ആർ.പി പൊലീസ് കോൺസ്റ്റബിളിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുെട അടുത്ത സുഹൃത്തായ പൊലീസുകാരനെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചാന്ദ്നി ചൗക്ക് സീൽ ചെയ്തു ബംഗളൂരു: കഴിഞ്ഞദിവസം കോവിഡ്19 പോസിറ്റിവ് സ്ഥിരീകരിച്ചതിനെതുടർന്ന് ശിവാജി നഗറിലെ ചാന്ദ്നി ചൗക്ക് മാർക്കറ്റ് പ്രദേശം സീൽഡൗൺ ചെയ്തു. 100 മീറ്റർ പരിധി പൂർണമായും അടച്ചിട്ടാണ് നിയന്ത്രിത മേഖലയാക്കി മാറ്റിയത്. ചാന്ദ്നി ചൗക്കിലെ ഹോട്ടലിൽ മുറി ശുചീകരിക്കുന്നയാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇയാളുമായി സമ്പർക്കം പുലർത്തിയ 74 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സീൽഡൗൺ ചെയ്ത പ്രദേശത്ത് 100ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. നിലവിൽ ചാന്ദ്നി ചൗക്ക് ഉൾപ്പെടെ 24 പ്രദേശങ്ങളാണ് നഗരത്തിൽ സീൽ ഡൗൺ ചെയ്തിട്ടുള്ളത്. ഇതിനിടെ, ബാപ്പുജി നഗർ വാർഡിൽ പുതിയ പോസിറ്റിവ് കേസ് റിപ്പോർട്ട് ചെയ്യാത്തതോടെ നിയന്ത്രിത മേഖലയിൽനിന്നും മാറ്റി. ആദ്യ പോസിറ്റിവ് കേസിനുശേഷം 28 ദിവസം പുതിയ േകസുകൾ ബാപ്പുജി നഗറിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. ഇതേതുടർന്നാണ് നിയന്ത്രിത മേഖലയിൽനിന്നും മാറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.