സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്: ദാവൻഗരെയിൽ ഒരു മരണം

-മരണസംഖ്യ 30 ആയി ഉയർന്നു -ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 700 കടന്നു -12 പേർക്ക് കൂടി രോഗമുക്തി ബംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച 12 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 705 ആയി ഉയർന്നു. ദാവൻഗരെയിൽ ശ്വാസകോശ അസുഖബാധിതയായിരുന്ന സ്ത്രീക്കും പകർച്ചപ്പനി ഉണ്ടായിരുന്ന രണ്ടു സ്ത്രീകൾക്കുമടക്കം മൂന്നുപേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതിൽ ശ്വാസകോശ അസുഖ ബാധിതയായിരുന്ന 55കാരി വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. രോഗം സ്ഥിരീകരിച്ച അന്നു തന്നെ മരണം സംഭവിക്കുകയായിരുന്നു. കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് ഇവരെ ദാവൻഗരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് പ്രമേഹം, രക്തസമ്മർദം എന്നീ രോഗങ്ങളുമുണ്ടായിരുന്നു. വൻെറിലേറ്ററിൻെറ സഹായത്തോടെയാണ് ഇവരെ ഇതുവരെ ചികിത്സിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 30 ആയി ഉയർന്നു. ദാവൻഗരെയിൽ നാലാമത്തെ മരണമാണിത്. കലബുറഗിയിൽ സമ്പർക്കം വഴി മൂന്നുപേർക്കും ബെളഗാവിയിൽ ഒരാൾക്കും ബഗൽകോട്ടിലെ ബദാമിയിൽ മൂന്നുപേർക്കും വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചു. ധാർവാഡിലും ബംഗളൂരുവിലും ഒരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു. പകർച്ചപ്പനി ബാധിതയായ 49കാരിക്കാണ് ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 12 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ബിദറിൽ മൂന്നുപേരും വിജയപുരയിൽ രണ്ടുപേരും ബെള്ളാരിയിലും മൈസൂരുവിലും ബഗൽകോട്ടിലും ഒരോരുത്തരും കലബുറഗിയിലും ബംഗളൂരു അർബനിലും രണ്ടു പേർ വീതവുമാണ് ആശുപത്രി വിട്ടത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 366 ആയി ഉയർന്നു. നിലവിൽ 308 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ പിടിയിലായത് 71 പേർ ബംഗളൂരു: ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം സംസ്ഥാനത്ത് 56 റെയ്ഡുകളിലായി 71 പേരെ അറസ്റ്റ് ചെയ്തെന്നും 1.7 കോടിയുടെ സാധനങ്ങൾ പിടിച്ചെടുത്തെന്നും പൊലീസ് അറിയിച്ചു. വ്യാജ സാനിറ്റൈസറുകൾ, മാസ്ക്കുകൾ, ഭക്ഷ്യധാന്യങ്ങൾ, അനധികൃത മദ്യം എന്നിവയാണ് പിടിച്ചെടുത്തത്. ചൂതാട്ട കേന്ദ്രങ്ങളിലും പരിശോധന നടത്തി. 17,312 വ്യാജ സാനിറ്റൈസർ ബോട്ടിലുകള്‍, 2,000 ലിറ്റർ കെമിക്കലുകൾ, 18,750 വ്യാജ മാസ്‌ക്കുകൾ, 270 വ്യാജ തെർമോമീറ്ററുകൾ, 1500 മദ്യക്കുപ്പികൾ എന്നിവയാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം രണ്ടു കാറുകൾ, മൊബൈൽ ഫോണുകള്‍, മറ്റ് സാധനങ്ങൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.