പെരുവഴിയിലായ തൊഴിലാളികൾ കാൽനട യാത്ര തുടങ്ങി

ബംഗളൂരു: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് യാത്രയാവാനുള്ള ട്രെയിൻ റിയൽ എസ്റ്റേറ്റ് ലോബിയുടെ സമ്മർദത്തിന് വഴങ്ങി സർക്കാർ റദ്ദാക്കിയതിലൂടെ പെരുവഴിയിലായത് ആയിരക്കണക്കിന് തൊഴിലാളികൾ. പ്രതീക്ഷ നശിച്ച് തൊഴിലാളികൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്ക് കാൽനടയാത്ര ആരംഭിക്കുകയും വിവിധ കോണുകളിൽനിന്ന് വിമർശനം ഉയരുകയും ചെയ്തതോടെയാണ് സർക്കാർ തീരുമാനം മാറ്റിയത്. പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുളളവരാണ് കാൽനടയായി ബംഗളൂരു വിട്ടത്. ആന്ധ്രപ്രദേശ് അതിർത്തി ലക്ഷ്യമാക്കി നീങ്ങിയ തൊഴിലാളികൾ അതിർത്തിയിൽനിന്ന് ഏതെങ്കിലും വാഹനങ്ങളിൽ കയറിപ്പറ്റി നാടണയാമെന്ന പ്രതീക്ഷയിലായിരുന്നു. ബംഗളൂരുവിൽ ചരക്കെത്തിച്ച് മടങ്ങുന്ന പല ലോറികളിലും നൂറുകണക്കിന് പേർ യാത്രയായി. യെലഹങ്കയിലെ ചെക്പോസ്റ്റിൽ കാൽനടയായെത്തിയ പല തൊഴിലാളികളെയും പൊലീസ് വാഹനങ്ങളിൽ തിരിച്ചയച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ, നിരവധി പേർ ട്രക്കുകളിൽ കയറി യാത്രയായതായും അവർ വെളിപ്പെടുത്തി. നാട്ടിലേക്ക് മടങ്ങാനുളള അപേക്ഷ പൂരിപ്പിച്ച് കാത്തിരുന്ന നൂറുകണക്കിന് തൊഴിലാളികളാണ് ട്രെയിൻ റദ്ദാക്കിയതറിഞ്ഞ് കാൽനടയാത്ര തുടങ്ങിയത്. ജോലിയും ഭക്ഷണവുമില്ലാതെ തങ്ങൾ എത്രനാൾ ബംഗളൂരുവിൽ കഴിയുമെന്ന് തൊഴിലാളികൾ ചോദിക്കുന്നു. പത്തും ഇരുപതും പേരടങ്ങുന്ന സംഘമായി ആയിരക്കണക്കിന് പേരാണ് തങ്ങളുടെ നാട്ടിലേക്ക് കാൽനടയായി മടങ്ങുന്നതെന്നും സർക്കാറിേൻറത് മനുഷ്യത്വമില്ലാത്ത പ്രവൃത്തിയാണെന്നും മുൻമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. തൊഴിലാളികൾക്ക് മരണം വരെ സംഭവിച്ചേക്കാമെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, റിയൽ എസ്റ്റേറ്റ് ലോബി വിലക്കെടുത്ത ഏജൻറായി സർക്കാർ മാറരുതെന്ന് ആവശ്യപ്പെട്ടു. അന്തർ സംസ്ഥാന തൊഴിലാളികൾക്കുള്ള ട്രെയിൻ റദ്ദാക്കിയതിനെ ബിജെ.പി എം.പി തേജസ്വി സൂര്യ അടക്കമുള്ള നേതാക്കൾ സ്വാഗതം ചെയ്തിരുന്നു. ആ ഗർഭിണിക്ക് കോവിഡില്ല; അത് ലാബിൻെറ പിഴവായിരുന്നു! ബംഗളൂരു: ആേരാഗ്യ പ്രവർത്തകരെ മുൾമുനയിലാക്കിയ ആ കോവിഡ് കേസിൻെറ സത്യാവസ്ഥ ഒടുവിൽ പുറത്തുവന്നു. കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത് പരിശോധനാ ലാബിൻെറ പിഴവായിരുന്നു. രോഗബാധിതരുമായി സമ്പര്‍ക്കമുണ്ടാവുകയോ യാത്ര പോവുകയോ ചെയ്യാത്ത ഗര്‍ഭിണിക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, പുനഃപരിശോധനയിൽ ഫലം നെഗറ്റിവാണെന്ന് തെളിഞ്ഞു. രോഗ നിർണയത്തില്‍ സ്വാകര്യ ലാബിന് സംഭവിച്ച പിഴവാണ് തെറ്റായ റിസൽറ്റിന് വഴിവെച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പതിവു പരിശോധനയുടെ ഭാഗമായി ആശുപത്രിയില്‍ ഗര്‍ഭിണിയിൽനിന്ന് ആശുപത്രി അധികൃതർ കോവിഡ് പരിശോധനക്ക് സാമ്പിള്‍ ശേഖരിച്ചിരുന്നു. ഫലം പോസിറ്റിവായതോടെ ഇവരുടെ യാത്ര, സമ്പർക്ക പട്ടിക മുഴുവൻ പരിശോധിച്ചു. എന്നാൽ, സംശയകരമായി ഒന്നും കണ്ടെത്തിയില്ല. തുടർന്ന് ഇവരുടെയും കുടുംബത്തിലെ ബാക്കിയുള്ളവരുടെയും സാമ്പിളുകള്‍ സര്‍ക്കാര്‍ ലബോറട്ടറിയില്‍ പരിശോധിച്ചു. ഈ പരിശോധനയിലാണ് രോഗമില്ലെന്ന് തിരിച്ചറിഞ്ഞത്. രണ്ട് തുടര്‍ പരിശോധനകളിലും ഫലം നെഗറ്റിവായിരുന്നു. നഗരത്തിൽ സമൂഹ വ്യാപനമുണ്ടായോ എന്ന ആശങ്കയാണ് ഇതോടെ ഒഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.