നാട്ടിലെത്തിക്കാനുള്ള വാഹന സൗകര്യം ഏർപ്പെടുത്തണം

ബംഗളൂരു: ലോക്ഡൗണിൽ ബംഗളൂരുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ വാഹന സൗകര്യം ഏർപ്പെടുത്താൻ സർക്കാർ ഇടപെടലുണ്ടാകണമെന്ന് ബംഗളൂരു നോർത് ജില്ല കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സ്വന്തമായി വാഹനമില്ലാത്തതിനാൽ നാട്ടിൽ പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികളുടെ പ്രശ്നം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രദ്ധയിൽപെടുത്തി. ബംഗളൂരുവിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ സർവിസ് നടത്തണമെന്നും കൂടാതെ ബസ് സർവിസ് നടത്തണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല അറിയിച്ചതായി ബംഗളൂരു നോർത് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുനിൽ തോമസ് കുട്ടൻകേരിൽ അറിയിച്ചു. ബംഗളൂരുവിലെ യെലഹങ്ക ഹുസമാനഹള്ളിയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങൾ ലോക്ഡൗണിൽ ബുദ്ധിമുട്ടുന്ന കാര്യം ഡി.സി.സി ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ഇവരുടെ ഉൾപ്പെടെ കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി. പ്രദേശത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണം ഉൾപ്പെടെ എത്തിച്ചുനൽകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.