'കാവേരി കാളിങ്' ആരുടെ പദ്ധതിയാണെന്ന് വ്യക്തമാക്കണമെന്ന് ഹൈകോടതി

ബംഗളൂരു: സദ്‍ഗുരു എന്നറിയപ്പെടുന്ന ആൾ ദൈവം ജഗ്ഗി വാസുദേവിൻെറ ഈഷാ ഫൗണ്ടേഷൻ നേതൃത്വം നൽകുന്ന കാർഷിക വനവത്കരണ പദ്ധതിയായ കാവേരി കാളിങ് എന്ന കാമ്പയിനിൽ കർണാടക സർക്കാറിനെ വിമർശിച്ച് ഹൈകോടതി. കർണാടകയിൽ കാവേരി കാളിങ് പദ്ധതിക്ക് സർക്കാറാണോ അതോ ഈഷാ ഫൗണ്ടേഷൻ ആണോ നേതൃത്വം നൽകുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒാഖ ആവശ്യപ്പെട്ടു. ഈഷാ ഫൗണ്ടേഷനിൽനിന്ന് പദ്ധതി റിപ്പോർട്ട് ലഭിച്ചശേഷം വനവകുപ്പിന് കൈമാറി അനുമതി നൽകുകയായിരുെന്നന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. സർക്കാറാണോ പദ്ധതി നടപ്പാക്കുന്നതെന്ന് വിശദീകരിക്കണമെന്നും അങ്ങനെയാണെങ്കിൽ പദ്ധതിയുടെ മേൽ അവകാശം സ്ഥാപിക്കാൻ ഈഷാ ഫൗണ്ടേഷന് എങ്ങനെയാണ് അനുമതി ലഭിച്ചതെന്ന് വ്യക്തമാക്കണമെന്നും അഭയ് ശ്രീനിവാസ് ഒാഖ ആരാഞ്ഞു. പദ്ധതിയിൽ സ്വാധീനശേഷിയുള്ളവർ ഉൾപ്പെെട്ടന്ന് കരുതി അതിൽ സർക്കാർ വീണുപോകരുത്. പദ്ധതിയുടെ പേരിൽ ഈഷാ ഫൗണ്ടേഷൻ ഫണ്ട് ശേഖരിക്കരുതെന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കാൻ തയാറാകണമെന്നും കോടതി നിർദേശിച്ചു. കേസിൽ മൂന്നാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ സർക്കാറിനോടും ഈഷാ ഫൗണ്ടേഷനോടും ആവശ്യപ്പെട്ടു. ജൂലൈ മൂന്നിന് കേസ് വീണ്ടും പരിഗണിക്കും. കാവേരി കാളിങ് പദ്ധതിയിൽ സർക്കാർ പങ്കാളിത്തം വഹിക്കുന്നതിനെതിരെ അഡ്വ.എ.വി. അമർനാഥ് നൽകിയ പൊതുതാൽപര്യ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈകോടതി നിർദേശം. ഈഷാ ഫൗണ്ടേഷൻ സമർപ്പിച്ച പദ്ധതിക്ക് അനുമതി നൽകിയ സർക്കാർ വനംവകുപ്പിൻെറ കൃഷി ആരണ്യ പ്രോത്സാഹന യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ബജറ്റിൽ തുക വകയിരുത്തുമെന്നും വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.