കെ.പി.സി.സി.യുടെ അഞ്ചു ബസുകൾ കൂടി നാട്ടിലേക്ക്

ബംഗളൂരു: നഗരത്തില്‍ കുടുങ്ങിപ്പോയ മലയാളികൾക്കായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഏർപ്പാടാക്കിയ അഞ്ചുബസുകള്‍കൂടി വ്യാഴാഴ്ച കേരളത്തിലേക്ക് പുറപ്പെട്ടത്. കർണാടക ആർ.ടി.സി ബസ് വാടകക്ക് എടുത്താണ് സൗജന്യ സർവിസ് നടത്തിയത്. മുത്തങ്ങ വഴി കോഴിക്കോട്ടേക്ക് ഒരു ബസും വാളയാര്‍ വഴി എറണാകുളത്തേക്ക് രണ്ടുബസുകളും കുമളി വഴി കോട്ടയത്തേക്ക് ഒരു ബസും മഞ്ചേശ്വരം വഴി ഒരു ബസ് കണ്ണൂരിലേക്കുമാണ് യാത്രതിരിച്ചത്. ബസുകള്‍ വെള്ളിയാഴ്ച നാട്ടിലെത്തും. മലബാര്‍ മുസ്ലിം അസോസിയേഷന്‍,കര്‍ണാടക പ്രവാസി കോണ്‍ഗ്രസ്, കേരളസമാജം തുടങ്ങിയ സംഘടനകളുടെ ഹെല്‍പ്‌ ഡെസ്‌ക്ക് വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറോളം യാത്രക്കാരാണ് ബസുകളിലുള്ളത്. കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. രണ്ടുസംസ്ഥാനങ്ങളുടെയും അനുമതി ലഭിക്കുന്നതിനനുസരിച്ച് കൂടുതല്‍ ബസുകള്‍ വരും ദിവസങ്ങളില്‍ നാട്ടിലേക്ക് അയക്കുമെന്ന് കെ.പി.സി.സി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.