Posted On
date_range Updated On
date_range തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
ചങ്ങരംകുളം : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂക്കുതല അമ്പലപ്പടിയില്‍ താമസിക്കുന്ന അരിയല്ലി ബാലന്‍ (അയ്യപ്പൻ 60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. വീട്ടിലുണ്ടായിരുന്ന മകള്‍ വസ്ത്രം അലക്കുന്നതിന് പുറത്ത് പോയി വന്ന് നോക്കിയപ്പോഴാണ് അയ്യപ്പനെ വീടിന് മുകളിലെ ടെര്‍സില്‍ പ്ളാസ്റ്റിക് കയര്‍ ഉപയോഗിച്ച് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചങ്ങരംകുളം എസ്ഐ ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. പരേതയായ ചന്ദ്രിക യാണ് ഭാര്യ. മക്കള്‍ : ശുഭ, സുഭാഷ്, സുബി. മരുമക്കള്‍ : ഗോപി, കേശവന്‍(പരേതന്‍)ജിതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.