ലോകം മൂല്യാധിഷ്​ഠിത സാമ്പത്തികവ്യവസ്ഥയിലേക്ക് മാറണം- ടി. ആരിഫലി

ബംഗളൂരു: ലോകം മൂല്യാധിഷ്ഠിത സാമ്പത്തികവ്യവസ്ഥയിലേക്ക് മാറണമെന്നാണ് കോവിഡ് കാലം ആവശ്യപ്പെടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി. ആരിഫലി പറഞ്ഞു. ഓണ്‍ലൈന്‍ റമദാന്‍ സംഗമം 2020ൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യത്വത്തെ മറന്നുള്ള മുതലാളിത്തത്തിൻെറ ലാഭക്കൊതിയാണ് കോവിഡ് ലോകത്ത് പടർന്നുപിടിക്കാന്‍ കാരണമായതെന്നും മനുഷ്യസ്നേഹത്തിലും ധർമത്തിലും അധിഷ്ഠിതവും മനുഷ്യത്വം കൊണ്ട് നിയന്ത്രിക്കുന്നതും ആകണമതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക പരിവര്‍ത്തനങ്ങള്‍ വ്യക്തിയില്‍നിന്നു തുടങ്ങണമെന്നും പരാജയങ്ങളില്‍നിന്നും പ്രതിസന്ധികളില്‍നിന്നും മുന്നേറി വിജയം ആര്‍ജിക്കണമെന്നും ബ്രിട്ടൻ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീന്‍ യൂത്ത് സൊലൂഷന്‍ സ്ഥാപകന്‍ ഡോ. കമ്രാന്‍ ഡീന്‍ അഭിപ്രായപ്പെട്ടു. ശക്തവും അനിയന്ത്രിതവുമായ അഭിനിവേശമാണ് പാഷന്‍ എന്ന് ഇഗ്നൈറ്റ് യുവര്‍ പാഷൻ വിഷയത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. മദീനക്ക് പുറത്തുള്ളവരും ഒന്നടങ്കം ജാതി മത വര്‍ഗ വ്യത്യാസങ്ങള്‍ക്കതീതമായി മുഹമ്മദ് നബിയുടെ നേതൃത്വം ആഗ്രഹിച്ചിരുന്നു. പ്രവാചകൻെറ സവിശേഷമായ വ്യക്തിത്വമായിരിക്കണം റോള്‍മോഡൽ ആകേണ്ടതെന്നും യുവാക്കളോട് സംവദിക്കവെ അദ്ദേഹം പറഞ്ഞു. നാടിന് നന്മയുള്ള കുടുംബം എന്ന പാനല്‍ ചര്‍ച്ചക്ക് ജമാഅത്ത് വനിത വിഭാഗം ദേശീയ സെക്രട്ടറി റഹ്മത്തുന്നിസ ടീച്ചര്‍, കേരള സെക്രട്ടറി പി. റുക്സാന എന്നിവര്‍ നേതൃത്വം നല്‍കി. വി.പി. ഷൗക്കത്തലി 'അതിജീവനത്തി‍ൻെറ ഇസ്ലാമിക പാഠങ്ങള്‍' എന്ന പ്രഭാഷണം നിർവഹിച്ചു. റബ്ബിൻെറ തണലിൽ സ്ഥൈര്യത്തോടെ എന്ന പ്രമേയത്തിൽ നടന്ന സംഗമത്തിന് പി.വി. അമാൻെറ ഖുർആൻ പാരായണത്തോടെയാണ് തുടക്കമായത്. ജമാഅത്തെ ഇസ്ലാമി കേരള ബംഗളൂരു മേഖല പ്രസിഡൻറ് കെ. ഷാഹിര്‍, എന്‍.എ. ഹാരിസ് എം.എല്‍.എ, ഡോ. ഷബ്രീനലെ, ഫുആദ്, ലുലു മര്‍ജാന്‍, കണ്‍വീനര്‍ ഷബീര്‍ കൊടിയത്തൂര്‍ എന്നിവര്‍ സംസാരിച്ചു. എച്ച്.ഡബ്ല്യൂ.എ, എച്ച്.എം.എസ് തുടങ്ങിയവയുടെ ഓൺലൈൻ സ്ററാളുകളും അവരുമായി നേരിട്ട് സംവദിക്കാനുള്ള അവസരങ്ങളും വെർച്വൽ നഗരിയിൽ ഒരുക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.