ആലപ്പുഴ: മൂന്ന് കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ ആലപ്പുഴ സൗത്ത് പൊലീസിെൻറ പിടിയി ലായി. എറണാകുളം മേക്കടവ് വാളകം പഞ്ചായത്ത് വാര്‍ഡ് ഞാലിപ്പറമ്പില്‍ മിഥുന് (30), കണ്ണൂര്‍ പായം പഞ്ചായത്ത് വാര്‍ഡ് പുളിക്കല്‍ ഹൗസില്‍ സനല്‍ (28) എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് കഴിഞ്ഞദിവസം പുലർച്ച അഞ്ചിന് പ്രതികളുടെ കാര്‍ പിന്തുടര്ന്നാണ് പൊലീസ് ആലപ്പുഴ ബീച്ചില്‍നിന്ന് ഇവരെ പിടികൂടിയത്. തമിഴ്നാട്ടില്‍നിന്ന് എത്തിച്ച് സംസ്ഥാനത്ത് കഞ്ചാവ് വിതരണം ചെയ്യുന്ന പ്രധാന കണ്ണികളാണ് പ്രതികളെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
സൗത്ത് സി.ഐ എം.കെ. രാജേഷ്, എസ്.ഐ കെ.ജി. രതീഷ്, പ്രബേഷനറി എസ്.ഐ രാജീവ്, സുനേവ്, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ മാഹീന്, സേവ്യര്‍, ഗിരീഷ്, അജയ്, വര്‍ഗീസ്, ഉല്ലാസ്, സമീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ആലപ്പുഴ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യാൻ ഓപറേഷന് ഡാര്‍ക്ക് ഡെവിള്‍ എന്ന പേരില്‍ സൗത്ത് പൊലീസ് ആരംഭിച്ച പദ്ധതിയില്‍ രണ്ട് മാസത്തിനുള്ളില്‍ 14 പേരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.