നെട്ടൂർ: കുമ്പളം ടോൾ പ്ലാസയിൽ വീണ്ടും ടോൾ ജീവനക്കാരുടെ ഗുണ്ടായിസം. കാർ യാത്രക്കാരെ ഭീ ഷണിപ്പെടുത്തി ചില്ല് തകർത്തു. ചൊവ്വാഴ്ച ഉച്ചക്ക് 1.30 ഓടേയാണ് സംഭവം. അരൂർ ഭാഗത്തുനിന്ന് യാത്രക്കാരുമായി ഇടപ്പള്ളി ലുലു മാളിലേക്ക് പോവുകയായിരുന്ന ടാക്സി കാറിെൻറ മുൻവശത്തെ ചില്ല് ടോൾ നൽകിയില്ലെന്നാരോപിച്ച് ജീവനക്കാരൻ അടിച്ച് തകർക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ ജീവനക്കാർ കൂട്ടംചേർന്ന് മർദിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് വാഹന ഡ്രൈവർമാരും നാട്ടുകാരും ചേർന്ന് പിന്തിരിപ്പിച്ചു.
ടൂറിസ്റ്റ് ടാക്സി ഡ്രൈവറായ കളമശ്ശേരി സ്വദേശി സൗഫലിനാണ് (28) മർദനമേറ്റത്. സംഭവം കണ്ട് മറ്റ് വാഹനങ്ങളും പരിസരത്ത് നിർത്തിയിട്ടു. വിവരമറിഞ്ഞ് െപാലീസും സ്ഥലത്തെത്തി. ടോൾ നൽകിയില്ലെങ്കിൽ നിരീക്ഷിക്കാൻ സി.സി.ടി.വി.കാമറ ഉൾപ്പെടെ സജ്ജീകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിയമപരമായ നടപടി സ്വീകരിക്കാമെന്നിരിക്കെ, ടോൾ നൽകിയില്ലെങ്കിൽ അക്രമം നടത്താൻ ജീവനക്കാർക്ക് അവകാശമുണ്ടോ എന്നാണ് യാത്രക്കാർ ചോദിക്കുന്നത്. പരിക്കേറ്റ സൗഫൽ പനങ്ങാട് െപാലീസിൽ പരാതി നൽകിയ ശേഷം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.