ഹരിപ്പാട്: വീടിന് സമീപത്തെ ഷെഡിൽ അനധികൃതമായി സൂക്ഷിച്ച 70 ക്വിൻറലോളം അരി പിടിച ്ചെടുത്തു. കരുവാറ്റ എസ്.എൻ കടവിന് സമീപത്തെ വീട്ടിലെ ഷെഡിൽനിന്നാണ് താലൂക്ക് സപ്ലൈ ഒാ ഫിസർ നിസാറിെൻറ നേതൃത്വത്തിൽ അരി പിടിച്ചെടുത്തത്. ഇത് സപ്ലൈകോയുടെ ഗോഡൗണിലേക്ക് മാറ്റി. ഹരിപ്പാട് പൊലീസിൽനിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അരി പിടിച്ചെടുത്തത്.
50 കിലോ കൊള്ളുന്ന പ്ലാസ്റ്റിക് ചാക്കിലാണ് അരി കണ്ടത്. 140 ചാക്ക് ഉണ്ടായിരുന്നു. റേഷനരിയാണെന്ന് സംശയിക്കുന്നു. വീട്ടുകാരെ ചോദ്യം ചെയ്തപ്പോൾ പഴകിയ അരിയാണെന്നാണ് വിവരം ലഭിച്ചത്. വിവരം സപ്ലൈ ഒാഫിസർ കലക്ടർക്ക് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.