അരൂർ: എരമല്ലൂരിൽ നാല് കടയിൽ മോഷണം. സി.സി കാമറകളുടെ െറേക്കാഡിങ് ഡി.വിയും കവർന് നു. ദേശീയപാതയിൽ മിഥില ഹോട്ടലിെൻറ എതിർവശത്തെ ബ്ലാക് മെൻസ് വിയർ, തൊട്ടരികിലെ ലേഡീസ് സ്റ്റോർ, സിവിൽ സപ്ലൈസ് ലാഭം കട, ഹോമിയോ മരുന്ന് ഷോപ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. തുണിക്കടയിൽ നിന്ന് 10,000 രൂപയും സി.സി കാമറകളുടെ െറേക്കാഡിങ് ഡി.വിയും കവർന്നു. ഇതുമൂലം കാമറയിൽ പതിഞ്ഞ മോഷ്ടാക്കളുടെ ദൃശ്യങ്ങളും നഷ്ടമായി. ലേഡീസ് സ്റ്റോറിലെ കാമറകളിൽ മോഷ്ടാവിെൻറ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ലാഭത്തിൽനിന്ന് എന്തൊക്കെ നഷ്ടമായെന്ന് വ്യക്തമല്ല. ലേഡീസ് സ്റ്റോറിലെയും നഷ്ടങ്ങൾ സ്റ്റോക്കെടുത്താൽ മാത്രമെ അറിയാൻ കഴിയൂ. ഹോമിയോമരുന്ന് ഷോപ്പിൽനിന്ന് 250 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ കടകളുടെയും താഴ് അടിച്ചുതകർത്താണ് മോഷണം നടത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.