മാവേലിക്കര: വാഹനത്തിന് സൈഡ് നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിൽ പതിനഞ്ചോളം പേരടങ്ങുന്ന സംഘം വീടുകയറി ആക്രമിച്ചതായി പരാതി. കുന്നം പ്രവീണ്‍ ഭവനത്തില്‍ ജയപ്രകാശിെൻറ വീട്ടിലാണ് ആക്രമണം നടന്നത്. ജയപ്രകാശിെൻറ മകന് പ്രവീണ്‍ പ്രകാശിനും ഭാര്യ കാര്‍ത്തികക്കും മർദനത്തില്‍ പരിക്കേറ്റു. ഇവരെ മാവേലിക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. പൈനുംമൂട് ജങ്ഷനിലെ മിനിലോറി ഡ്രൈവറാണ് പ്രവീൺ. ഇവിടെ വാഹനങ്ങള്‍ സൈഡ് നല്‍കുന്നതുസംബന്ധിച്ച് വൈകീട്ട് പ്രവീണും മറ്റൊരു വാഹനയാത്രക്കാരുമായി ചെറിയ തര്‍ക്കം നടന്നിരുന്നു. ഇത് മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിച്ചു. പ്രവീണുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവാവ് പിന്നീട് സുഹൃത്തുക്കളെയും കൂട്ടിയെത്തി ആക്രമണം നടത്തുകയായിരുന്നു. ഈ സമയം ജയപ്രകാശും ഭാര്യയും സ്ഥലത്തില്ലായിരുന്നു. ആക്രമിസംഘം പ്രവീണിെൻറ ബൈക്കും ഗൃഹോപകരണങ്ങളും നശിപ്പിക്കുകയും ചെയ്തു. കമ്പിവടി, വെട്ടുകത്തി, ചുറ്റിക തുടങ്ങിയ ആയുധങ്ങളുമായാണ് സംഘം എത്തിയതെന്നും പരാതിയില്‍ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇരൂകൂട്ടേരാടും ബുധനാഴ്ച രാവിലെ സ്റ്റേഷനിൽ എത്താന്‍ അറിയിച്ചിട്ടുണ്ടെന്നും എസ്.ഐ ശ്രീകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.