ആലപ്പുഴ: സംസ്ഥാനത്ത് 61ദിവസത്തെ േട്രാളിങ് നിരോധനം ഏർപ്പെടുത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി സെൻറർ സംസ്ഥാന പ്രസിഡൻറ് ലാൽ കോയിൽപറമ്പിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനങ്ങളുടെ പരിധിക്കുപുറത്ത് കേന്ദ്രസർക്കാർ 61 ദിവസമാണ് സമ്പൂർണ മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കേരളത്തിൽ 45 ദിവസത്തേക്കാണ് നിരോധനമേർപ്പെടുത്തുന്നത്. ഇതൂമൂലം ആഴക്കടൽ േട്രാളറുകളും വിദേശ കപ്പലുകളും മറുനാടൻ ബോട്ടുകളും 16 ദിവസം കേരള തീരത്തിെൻറ അടിത്തട്ട് ഇളക്കിമറിച്ച് മത്സ്യബന്ധനം നടത്തുകയാണ്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെ ദോഷകരമായി ബാധിക്കുകയാണ്. 16 ദിവസം കൊണ്ട് ഏതാണ്ട് രണ്ടേകാൽ ലക്ഷം ടൺ മത്സ്യമാണ് ഇത്തരത്തിൽ നശിപ്പിക്കപ്പെടുന്നത്. േട്രാളിങ് മത്സ്യബന്ധനം ആഴക്കടലിൽ കേന്ദ്രസർക്കാർ പൂർണമായി നിരോധിച്ചിട്ടും ഇത് കണ്ടില്ലെന്നുനടിക്കുകയാണ്. േട്രാളിങ് സമ്പൂർണ നിരോധനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കാൻ മത്സ്യത്തൊഴിലാളി സംഘടനകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ മത്സ്യത്തൊഴിലാളി സെൻറർ ജില്ല പ്രസിഡൻറ് സെബാസ്റ്റ്യൻ കാക്കരി, ജില്ല സെക്രട്ടറി തങ്കച്ചൻ ഈരേശേരി എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.