മാവേലിക്കര: മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിനിെട ആന ഇടഞ്ഞു. മേല്‍ശാന്തി ഉൾപ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആറാട്ട് എഴുന്നള്ളത്തിനിടെ വെള്ളിയാഴ്ച വൈകുന്നേരം 4.30ഒാടെയായിരുന്നു സംഭവം. ക്ഷേത്ര മേല്‍ശാന്തി മാവേലിക്കര വെള്ളിമന ഇല്ലം ശങ്കരന്‍ നമ്പൂതിരിക്കാണ് പരിക്കേറ്റത്. ആറാട്ട് എഴുന്നള്ളത്തിന് തിടമ്പേറ്റി ആനകളെ നടപ്പന്തലിനടുത്ത് എത്തിക്കവെ കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ശ്രീകൃഷ്ണെൻറ പ്രധാന തിടമ്പേറ്റി നിന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയായ ഉണ്ണികൃഷ്ണനെ കാശിനാഥൻ കൊമ്പുകള്‍കൊണ്ട് കുത്തി. ഇതിെൻറ ആഘാതത്തില്‍ തിടമ്പുമായി മേല്‍ശാന്തി ആനപ്പുറത്തുനിന്ന് വീഴുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ വിരണ്ട് തിരികെ ആനക്കൊട്ടിലിലേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. പാപ്പാന്മാരുടെ സമയോചിത നീക്കവും അപകടം ഒഴിവാകാൻ സഹായമായി. ബഹളത്തിനിെട ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് സ്ത്രീകള്‍ ഉൾപ്പെടെയുള്ള ഭക്തജനങ്ങള്‍ക്ക് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. വീഴ്ചയില്‍ തലക്ക് പരിക്കേറ്റ ശങ്കരന്‍ നമ്പൂതിരിയെ കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടഞ്ഞ കാശിനാഥനെ കൊറ്റാര്‍കാവ് ദേവീക്ഷേത്ര അങ്കണത്തില്‍ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.