ചെങ്ങന്നൂർ: ബുധനൂർ പഞ്ചായത്തിനെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കുമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ബുധനൂർ പഞ്ചായത്ത് മാലിന്യ മുക്തമാക്കിയ കുട്ടമ്പേരൂർ ആറിെൻറ സമർപ്പണവും സംസ്ഥാന സർക്കാറിെൻറ മഹാത്മ പുരസ്കാരം നേടിയ തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാത്മ പുരസ്കാരം നേടിയ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി. വിശ്വംഭര പണിക്കരെ മന്ത്രി പൊന്നാട അണിയിച്ച് അനുമോദിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ. സുധാമ ണി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ജൈവസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി നേതാവും ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പി.ജെ. തങ്കമ്മയെ ജില്ല പഞ്ചായത്ത് അംഗം അഡ്വ. വി. വേണുവും പഞ്ചായത്ത് അംഗങ്ങളായ ഗീത മോഹൻ, അംബിക കുറുപ്പ് എന്നിവരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ആർ. ഗോപാലകൃഷ്ണ പണിക്കർ, ജില്ല പഞ്ചായത്ത് അംഗം ജോജി ചെറിയാൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം.വി. ഗോപകുമാർ, എ.ആർ. വരദരാജൻ നായർ. ജി. രാമകൃഷ്ണൻ, വി.കെ. ഹരികുമാർ, എസ്. ഗോപകുമാർ, വി.കെ. തങ്കച്ചൻ, എ.എസ്. ഷാജികുമാർ, ആർ. സുരേന്ദ്രൻ, രാജേഷ്, പുഷ്പലത മധു, പഞ്ചായത്ത് സെക്രട്ടറി പി. ശ്രീദേവി എന്നിവർ സംസാരിച്ചു. അഡ്വ. പി. വിശ്വംഭര പണിക്കർ സ്വാഗതവും ബി. സനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.