യു.ഐ.ടി വിദ്യാര്‍ഥി കോളജിന്‍െറ രണ്ടാംനിലയില്‍നിന്ന് ചാടി

ആലപ്പുഴ: കലക്ടറേറ്റ് ജങ്ഷനില്‍ കേരള സര്‍വകലാശാലയുടെ കീഴിലെ യൂനിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ വിദ്യാര്‍ഥി കോളജിന്‍െറ രണ്ടാംനിലയില്‍നിന്ന് ചാടി. ആലപ്പുഴ മുഹമ്മദന്‍സ് ബോയ്സ് ഹൈസ്കൂള്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന യു.ഐ.ടിയില്‍ വ്യാഴാഴ്ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. പരിക്കേറ്റ വിദ്യാര്‍ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകോപനമില്ലാതെ രണ്ടാംനിലയില്‍നിന്ന് വിദ്യാര്‍ഥി ചാടുന്നതായാണ് സുഹൃത്തുക്കള്‍ കണ്ടത്. വന്‍ ശബ്ദത്തോടെ താഴേക്ക് പതിച്ചത് ശ്രദ്ധയില്‍പെട്ട അധ്യാപകരും സഹപാഠികളും കണ്ടത് അവശനിലയിലായ വിദ്യാര്‍ഥിയെ ആയിരുന്നു. വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വീഴ്ചയില്‍ നട്ടെല്ലിനും കാലുകള്‍ക്കും ക്ഷതമേറ്റിട്ടുണ്ട്. വിദ്യാര്‍ഥിയെ ഇതിന് പ്രേരിപ്പിച്ചതെന്തെന്ന് അറിയില്ളെന്ന് കോളജ് അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.