ആലപ്പുഴ: നഗരത്തിലെ മൂന്ന് കടകളില്‍ നടന്ന മോഷണ പരമ്പരയില്‍ 25,000 രൂപ നഷ്ടമായതായി പരാതി. വെള്ളക്കിണര്‍ ജങ്ഷനിലെ കടകളിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് വിവരം കട ഉടമകള്‍ അറിയുന്നത്. വെള്ളക്കിണര്‍ ശാന്തഭവനില്‍ രാജശേഖരന്‍െറ ഗണപതി ഗോള്‍ഡ് കവറിങ്, വട്ടയാല്‍ ഐഷ മന്‍സിലില്‍ മുഹമ്മദ് റഫീഖിന്‍െറ ഇന്‍ഡാകാസ് കൂള്‍ബാര്‍, വെള്ളക്കിണര്‍ കാര്‍ത്തിക ഹൗസില്‍ ഗണേശന്‍െറ കാര്‍ത്തിക സ്വീറ്റ്സ് എന്നിവിടങ്ങളിലാണ് മോഷണം. ഈ കടകളില്‍ മുമ്പും മോഷണം നടന്നിരുന്നു. ഗോള്‍ഡ് കവറിങ് സ്ഥാപനത്തില്‍നിന്ന് 20,000 രൂപയുടെ സാധനങ്ങളും കാര്‍ത്തിക സ്വീറ്റ്സില്‍നിന്ന് 5000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം, ഇന്‍ഡാകാസ് കൂള്‍ബാറില്‍നിന്ന് പണമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പകരം പെപ്സി അടക്കം നാല് ശീതളപാനീയങ്ങള്‍ നഷ്ടപ്പെട്ടു. കടകളുടെ മേല്‍ഭാഗം തകര്‍ത്താണ് മോഷ്ടാക്കള്‍ കൃത്യം നടത്തിയത്. മൂന്ന് കടയിലെയും മോഷണരീതികള്‍ സമാനമാണ്. കാര്‍ത്തിക സ്വീറ്റ്സ് കടയുടെ മേല്‍ഭാഗം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മോഷ്ടാക്കള്‍ കയറിയ കാല്‍പാടുകള്‍ ഭിത്തിയിലും ദൃശ്യമാണ്. ഇവിടെ മേശവിരി, നാണയങ്ങള്‍ അടക്കം സാധനങ്ങള്‍ നിലത്ത് ചിതറിക്കിടന്ന നിലയിലുമായിരുന്നു. സൗത്ത് പൊലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു. എന്നാല്‍, സംഭവം പൊലീസിനെ അറിയിച്ചെങ്കിലും ഇവര്‍ എത്താന്‍ വൈകിയത് വ്യാപാരികളില്‍ പ്രതിഷേധത്തിന് ഇടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.