തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു

പൂച്ചാക്കല്‍: തെരുവുനായ്ക്കള്‍ ആടുകളെ കടിച്ചുകൊന്നു. തൈക്കാട്ടുശേരി പഞ്ചായത്ത് 15ാം വാര്‍ഡ് പൂതേകാട്ടുവീട്ടില്‍ മേരിക്കുട്ടിയുടെ രണ്ട് ആടുകളെയാണ് കഴിഞ്ഞദിവസം കൊന്നത്. രാത്രിയില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ എത്തി കൂട് തകര്‍ത്താണ് ആടുകളെ ആക്രമിച്ചത്. മറ്റൊരു ആടിന്‍െറ അകിട് നായ്ക്കള്‍ കടിച്ചെടുത്തു. ബാക്കിയുള്ള ആടുകളെ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുത്തു. ഉളവെയ്പ്പ് രണ്ടാം വാര്‍ഡ് അധികാരത്തുപാറയില്‍ ഉമ്മച്ചന്‍ തരകന്‍െറ പത്തോളം ആടുകളെയും പ്രാണശ്ശേരി വേലായുധന്‍െറ മൂന്ന് ആടുകളെയും ഇതിനുമുമ്പ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വളര്‍ത്തുമൃഗങ്ങളെ തെരുവുനായ്ക്കള്‍ കൊന്നൊടുക്കുന്നത് നിത്യസംഭവമായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.