മാവേലിക്കര: എ.ആര്. രാജരാജവര്‍മ സ്മാരകത്തില്‍ ഉദ്യാന നിര്‍മാണത്തിന് പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. സ്മാരക അങ്കണത്തില്‍ നടന്ന ചടങ്ങ് ആര്. രാജേഷ് എം.എൽ.എ നീര്‍മാതളം നട്ട് ഉദ്ഘാടനം ചെയ്തു. സ്മാരകം ചെയര്മാന് പ്രഫ. പി.ഡി. ശശിധരന്, മാവേലിക്കര നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, കൗണ്‍സിലര്‍ എസ്. സുജാതാദേവി, സ്മാരകം സെക്രട്ടറി പി. പ്രമോദ്, ഭരണസമിതി അംഗങ്ങളായ മുരളി തഴക്കര, പ്രഫ. വി.ഐ. ജോണ്സണ്, മുതുകുളം മോഹന്‍ദാസ്, സോമശര്‍മ, പി. കലേശന്, ഡി. തുളസീദാസ്, കേരളപാണിനി അക്ഷരശ്ലോക സമിതി അംഗങ്ങളായ രാജമോഹന്‍, ഉണ്ണികൃഷ്ണക്കുറുപ്പ്, പി. പ്രഭാകരന്, യുവസംവിധായകന് രവിശങ്കര്‍, നാഷനല്‍ സർവിസ് സ്കീം ബിഷപ് മൂര്‍ കോളജ് യൂനിറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.