കളമശ്ശേരി: പാതാളം റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ ഷട്ടര്‍ അര്‍ധരാത്രി തുറക്കുന്നത് തടയാന്‍ എത്തിയവരെ പൊലീസ് നീക്കം ചെയ്തു. ഏഴ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പുഴയില്‍ ഷട്ടറിനു സമീപം ആത്മഹത്യാ ഭീഷണി മുഴക്കി നിലയുറപ്പിച്ചതിനാല്‍ തുറക്കാനായില്ല. ഷട്ടര്‍ തുറന്നാല്‍ വെള്ളത്തിന്‍െറ കുത്തൊഴുക്കില്‍ ഇവര്‍ക്ക് അപായം ഉണ്ടായാലെന്ന ഭയത്താല്‍ ഷട്ടര്‍ തുറക്കാന്‍ കഴിയാതെ വന്നതോടെ അധികൃതര്‍ ദൗത്യം ഉപേക്ഷിച്ച് മടങ്ങി. ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു സംഭവം. പുഴ മലിനമാക്കുന്നത് കണ്ടത്തെിയിട്ട് മതി ഷട്ടര്‍ തുറക്കുന്നതെന്നും, ഇപ്പോള്‍ ഷട്ടര്‍ തുറക്കുന്നത് പുഴ മലിനമാക്കുന്നവരെ സഹായിക്കുന്നതിനെന്നും ചൂണ്ടിക്കാട്ടിയാണ് ഷട്ടര്‍ തുറക്കാന്‍ അനുവദിക്കാതിരുന്നത്. അവസാനം അനുരഞ്ജനത്തിന് തയാറായ അധികൃതര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ധാരണയില്‍ ഷട്ടര്‍ തുറക്കാതെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.