കൂലിയില്ല; ജലവകുപ്പിലെ കരാറുകാര്‍ പണി നിര്‍ത്തി

ഹരിപ്പാട്: ജോലിക്ക് കൂലി കിട്ടാതെ വലഞ്ഞപ്പോള്‍ കരാര്‍ തൊഴിലാളികള്‍ ഉപകരണങ്ങള്‍ താഴെവെച്ചു. തൊഴിലാളികളുടെ ദുരിതം അറിയാന്‍ ജലവകുപ്പ് തയാറാകാതെ വന്നപ്പോഴാണ് പ്രതിഷേധ സൂചകമായി പണിമുടക്ക് തുടങ്ങിയത്. മാസങ്ങളോളം ജോലിചെയ്ത പണം തൊഴിലാളികള്‍ക്ക് കിട്ടാനുണ്ട്. പണിമുടക്കിയതോടെ ഹരിപ്പാട് മണ്ഡലത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. പൈപ്പുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താന്‍ കഴിയാതെവന്നതോടെ വെള്ളം പാഴാകുന്നതും പതിവാണ്. മണ്ഡലത്തിന്‍െറ പല ഭാഗത്തും പഴയ പൈപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒമ്പതുമാസത്തെ കുടിശ്ശിക അധികൃതര്‍ നല്‍കാനുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. ഹരിപ്പാട് സബ്ഡിവിഷന് കീഴില്‍ ഹരിപ്പാട്, കായംകുളം സെക്ഷനില്‍ ഉള്‍പ്പെട്ട കരാറുകാര്‍ക്കാണ് പണം കിട്ടാനുള്ളത്. പണം കൊടുത്തില്ളെങ്കിലും തൊഴിലാളികള്‍ പണിയെടുത്തോളുമെന്ന മനോഗതിയാണ് ഇത്രയുംകാലം ഈ അവസ്ഥ ഉണ്ടാക്കിയതെന്ന് തൊഴിലാളികള്‍ പറയുന്നു. തൃക്കുന്നപ്പുഴ, കരുവാറ്റ, പള്ളിപ്പാട്, ഹരിപ്പാട്, കണ്ടല്ലൂര്‍, ദേവികുളങ്ങര പ്രദേശങ്ങളിലാണ് പ്രധാനമായും പൈപ്പുകളുടെ അറ്റകുറ്റപ്പണി മുടങ്ങിയത്. പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ കുടിവെള്ളത്തിന് ജനം നെട്ടോട്ടമോടേണ്ടി വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.