മാവേലിക്കര: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന താമരക്കുളം പേരൂര്‍കാരാഴ്മ ബൈജു ഭവനത്തില്‍ ബൈജുവിനെ (22) കൊലപ്പെടുത്തിയ കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം. നൂറനാട് റിയാസ് ഭവനത്തില്‍ റിയാസ് (30), ചുനക്കര കരിമുളക്കല്‍ ചരുവയ്യത്ത് ബിജിത്ത് (26), ചുനക്കര തെക്ക് പള്ളിക്ക് സമീപം ഷഫീഖ് (26) എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിനതടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി ജി. അനില്‍കുമാര്‍ ഉത്തരവായത്. 2010 ഫെബ്രുവരി ഒമ്പതിന് രാത്രി കൊല്ലപ്പെട്ട ബൈജുവും സുഹൃത്തുക്കളായ പ്രതികളും തമ്മില്‍ ചാരുംമൂട് ചന്തക്ക് സമീപംവാക്കുതര്‍ക്കമുണ്ടായി. അന്ന് രാത്രി 11.30ഓടെ ബൈജുവിനെ പ്രതികള്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി കുത്തിക്കൊലപ്പെടുത്തിയതായാണ് പ്രോസിക്യൂഷന്‍ കേസ്. 25 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 30 രേഖയും 10 തൊണ്ടിമുതലും ഹാജരാക്കി. പിഴത്തുകയില്‍ 50,000 രൂപ ബൈജുവിന്‍െറ മാതാവിന് നല്‍കണം. പിഴയടച്ചില്ളെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ ഏലിയാമ്മ എബ്രഹാം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.