ഇ.​എം.​എ​സ് സ്​​റ്റേ​ഡി​യം കൈ​യേ​റ്റം: ഒ​രേ​ക്ക​ർ 13 സെൻറ്​ ന​ഷ്​​ട​പ്പെ​ട്ടു

ആലപ്പുഴ: ഇ.എം.എസ് സ്റ്റേഡിയത്തിൽ വർഷങ്ങളായി സ്വകാര്യ വ്യക്തികൾ നടത്തുന്ന കൈയേറ്റത്തിൽ നഗരസഭക്ക് നഷ്ടമായത് ഒരേക്കർ 13 സെൻറ് സ്ഥലമെന്ന് കൗൺസിലർ എം.ആർ. പ്രേം കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഇൗ ഭൂമിക്ക് 11 കോടിയോളം രൂപ വിലവരും. വർഷങ്ങളായി തുടരുന്ന കൈയേറ്റം തടയാൻ നഗരസഭ സെക്രട്ടറിയോ ചെയർമാനോ ശ്രമിക്കാത്തത് അപമാനകരമാണ്. 11 കോടി നഷ്ടപ്പെട്ടിട്ടും ചെയർമാനോ സെക്രട്ടറിയോ നടപടി എടുക്കാത്തതെന്തെന്ന് വ്യക്തമാക്കണമെന്നും കൗൺസിലർ ആവശ്യപ്പെട്ടു. കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാൻ ശ്രമിച്ചതി‍െൻറ ഭാഗമായി തെൻറ പേരിൽ ഇപ്പോഴും കേസുണ്ടെന്ന് പ്രേം പറഞ്ഞു. സ്റ്റേഡിയം നിലനിൽക്കുന്ന ഭൂമിയുടെ സർവേ നമ്പറുകളിൽ വ്യാപകമായി തിരുത്തൽ സംഭവിച്ചിട്ടുണ്ട്. പുറത്തുനിന്ന് എത്തിയവരാണ് കൈയേറ്റക്കാരിൽ ഏറെയും. ബാക്കി ഭൂമി സംരക്ഷിക്കാൻ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് പ്രേം ആവശ്യപ്പെട്ടു. ഇതോടെ കൗൺസിലർമാർ ഒന്നടങ്കം പിന്തുണയുമായി രംഗത്തെത്തി. പ്രശ്നത്തിൽ ചെയർമാൻ വിശദീകരണം നൽകണമെന്ന ആവശ്യം ശക്തമായി. തുടർന്നാണ് ചെയർമാൻ വിശദീകരണം നൽകിയത്. വിഷയം മുഖ്യമന്ത്രിയുടെയും മറ്റ് വകുപ്പ് മന്ത്രിമാരുടെയും ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് അദ്ദേഹം അംഗങ്ങൾക്ക് ഉറപ്പ് നൽകി. ആലപ്പുഴ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്യാൻ ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുമ്പോൾ ഇക്കാര്യം അറിയിക്കുമെന്ന് ചെയർമാൻ വ്യക്തമാക്കി. വ്യാജ രേഖകൾ ചമച്ച് നടത്തിയ കൈയേറ്റത്തി‍െൻറ കൂടുതൽ തെളിവുകൾ സർക്കാറിന് ഇതിനുശേഷം കൈമാറും. നഗരസഭയുടെ കൈവശമുള്ളതും അനാഥമായതുമായ ഭൂമി സംരക്ഷണവേലി കെട്ടി സംരക്ഷിക്കുമെന്നും ചെയർമാൻ യോഗത്തിൽ ഉറപ്പ് നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.