വടുതല: ജില്ലയുടെ വടക്കൻ മേഖലയായ അരൂരിലും അരൂക്കുറ്റിയിലും ഇതര സംസ്ഥാനക്കാരുടെ കുട്ടികളെ തട്ടിക്കൊണ്ടുപോക്കും കഞ്ചാവ് വിൽപനവും സജീവമായ സാഹചര്യത്തിൽ ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്ക് സഹായികളായി ഇവിടെ പ്രവർത്തിക്കുന്നവരെക്കുറിച്ചാണ് പൊലീസിെൻറ ആദ്യ അന്വേഷണം. ആറരക്കിലോ കഞ്ചാവുമായി തമിഴ്‌നാട് കമ്പം സ്വദേശിനി അക്കച്ചിയെന്ന ഈശ്വരി (51) പിടിയിലായതാണ് ഒടുവിലത്തെ സംഭവം. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു. ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖിന് കിട്ടിയ രഹസ്യ സന്ദേശത്തെത്തുടര്‍ന്ന് നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കബീര്‍ റാവുത്തറുടെ നിര്‍ദേശമനുസരിച്ചാണ് അരൂരിലെ ലഹരിവിരുദ്ധ സ്‌ക്വാഡ് അരൂര്‍ എസ്.ഐ ടി.എസ്. റെനീഷും സംഘവും ചേര്‍ന്ന് പിടികൂടിയത്. അരൂര്‍, എഴുപുന്ന, അരൂക്കുറ്റി, കുത്തിയതോട്, കോടംതുരുത്ത് മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നത് അക്കച്ചിയുടെ ഏജൻറുമാര്‍ മുഖേനയാണ്. കേരളത്തില്‍ വന്‍പ്രിയമുള്ള ‘നീലച്ചടയന്‍’ വിഭാഗത്തിലുള്ള കഞ്ചാവാണ് പ്രതിയില്‍നിന്ന് കണ്ടെത്തിയത്. നാട്ടില്‍ മൂന്നുലക്ഷത്തിനുമേല്‍ വിലവരുന്ന കഞ്ചാവാണിത്. പത്ത് വർഷത്തിലേറെയായി കമ്പം തേനിയിൽനിന്ന് തെക്കൻ കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘത്തിൽ പ്രധാനിയാണ് ഇവർ. അടുത്തിടെയായി ഇതര സംസ്ഥാനക്കരായ ഭിക്ഷാടകസംഘവും അരൂർ, അരൂക്കുറ്റി മേഖലയിൽ സജീവമാമാണ്. മൂന്ന് വയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആന്ധ്രക്കാരൻ നാഗേന്ദര്‍ കഴഞ്ഞദിവസം പിടിയിലായിരുന്നു. ഭിക്ഷാടകസംഘത്തിൽ സ്ത്രീകളാണ് കൂടുതൽ. വീടുകൾ കയറിയിറങ്ങി നടക്കുകയാണ് ഇവർ. അരൂക്കുറ്റിയിൽനിന്ന് കഴിഞ്ഞദിവസം രണ്ട് സ്ത്രീകളെ നാട്ടുകാർ പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.